New Update
Advertisment
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട വിവാദത്തിൻ്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. കോളേജ് യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി കൗണ്‍സിലറായി ജയിച്ച എസ്.എഫ്.ഐ പ്രതിനിധി അനഘയ്ക്ക് പകരം വിദ്യാര്‍ഥി നേതാവായ വിശാഖിന്റെ പേരാണ് കോളേജ് സര്‍വകലാശാലയിലേക്ക് നൽകിയത്.
സംഭവം വിവാദമായതിന് പിന്നാലെ വിശാഖിൻ്റെ പേര് പിൻവലിക്കുകയും കോളേജ് പ്രിൻസിപ്പൽ സർവ്വകലാശാല റജിസ്ട്രിക്ക് ഇ–മെയില്‍ അയയ്ക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ സിപിഎമ്മും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കോവളം ഏരിയാ സെക്രട്ടറിക്കാണ്
അന്വേഷണച്ചുമതല