/sathyam/media/post_attachments/reTeBiamClUQvwg6Hs4E.jpg)
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഭിന്നശേഷി സ്ഥാപനത്തിൽ പെൺകുട്ടി മർദനത്തിന്
ഇരയായതായി ആരോപണം. ഒളവണ്ണ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബമാണ്
പരാതിയുമായി രംഗത്തെത്തിയത്.
ഈ മാസം ഒന്നാം തീയതിയാണ് പതിമൂന്ന്കാരിയായ കുട്ടിയെ മാതാവ് സ്ഥാപനത്തിൽ
ചേർത്തത്. ഫീസ് നൽകേണ്ടെന്ന് നടത്തിപ്പുകാർ മാതാവിനെ അറിയിച്ചു. എന്നാൽ
പകരം സ്പോൺസറെ സംഘടിപ്പിച്ച് നൽകിയാൽ മതിയെന്ന് സ്ഥാപനം ആദ്യം തന്നെ
വ്യത്മാക്കി.കുറച്ച് ദിവസങ്ങൾക്ക് ശേഷം മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോഴാണ്
മർദ്ദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടത്.
സ്പോൺസറെ നൽകാൻ കഴിയാതിരുന്നതാണ് പെൺകുട്ടിക്ക് നേരെ ആക്രമണത്തിന്
കാരണമായതെന്ന് മാതാപിതാക്കൾ പറയുന്നു. അനുമതിയില്ലാതെ മാതാവ് സ്ഥാപനത്തിൽ
വന്നത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നുമാണ് സ്ഥാപനം നടത്തിപ്പുകാരുടെ വിശദീകരണം