Advertisment

കൊച്ചിയില്‍ നവീകരിച്ച അഭയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  സമൂഹത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹോമിന്‍റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ അദീബ് അഹമ്മദ്, ടേബിള്‍സ് ഫൂഡ് കമ്പനി സി.ഇ.ഒ ഷഫീന യുസഫലി, മൗണ്ട് കാര്‍മല്‍ കോണ്‍ വെന്‍റ് മദര്‍ സുപീരിയര്‍ സിസ്റ്റര്‍ മരിയ തെരേസ എന്നിവര്‍ ചേര്‍ന്ന് നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

അദീബ് ആന്‍റ് ഷഫീന ഫൗണ്ടേഷനും ഗാര്‍ഡിയന്‍സ് ഓഫ് ഡ്രീംസ് എന്ന സന്നദ്ധ സംഘടനയും സഹകരിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. പുതുക്കി പണിത സംരക്ഷണ കേന്ദ്രത്തില്‍ നിലവില്‍ പത്തിനും 18നും ഇടയില്‍ പ്രായമുള്ള 80 പെണ്‍കുട്ടികള്‍ക്ക് അഭയം നല്കാന്‍ കഴിയും. നവീകരണത്തോടെ കെട്ടിടത്തിന്‍റെ സൗകര്യങ്ങള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.

ആധുനിക സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും കെട്ടിടത്തില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. 1922ല്‍ സ്ഥാപിതമായ മൗണ്ട് കാര്‍മല്‍ ഗേള്‍സ് ഹോം പെണ്‍കുട്ടികള്‍ക്കു വേണ്ടി കന്യാസ്ത്രീകള്‍ നടത്തിവരുന്ന അഭയ കേന്ദ്രമാണ്.

അദീബ് ആന്‍റ് ഷഫീന ഫൗണ്ടേഷന്‍ പോലുള്ളവരുടെ പിന്തുണ സമൂഹമെന്ന നിലയില്‍ നമ്മുടെ കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന കരുതലും സംരക്ഷണവും ഉറപ്പു നല്കാനും അവരെ മികവിലേക്ക് ഉയര്‍ത്താനും സഹായിക്കുമെന്ന് സ്ഥാപന മേധാവി സിസ്റ്റര്‍ മരിയ തെരേസ പറഞ്ഞു.

Advertisment