നഷ്ടത്തിൽനിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ബി എസ് എന്‍ എല്ലിനു വൈദ്യുതി ബില്ലടയ്ക്കാൻ പണമില്ലാത്തതിനാൽ രാജ്യമെമ്പാടുമുള്ള 1100 മൊബൈൽ ടവറുകളുടെയും 524 എക്സ്ചേഞ്ചുകളുടെയും വൈദ്യുതി കഴിഞ്ഞ ജൂലൈ 10 -)o തീയതി മുതൽ വിച്ഛേദിച്ചതിനാൽ അവയുടെ പരിധിയിലുള്ള ഉപഭോക്താക്കൾ ഇപ്പോൾ നെട്ടോട്ടമാണ്.
/sathyam/media/post_attachments/IInGKHtxBCictAmGnKxR.jpg)
ഏറ്റവും കൂടുതൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് ഉത്തർ പ്രദേശിലാണ്. അവിടെ 391 ടവറുകളിലെയും 178 എക്സ്ചേഞ്ചുകളിലെയും വൈദുതി കണക്ഷൻ സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് വിച്ഛേദിച്ചിരിക്കുന്നു.
കർണ്ണാടകത്തിൽ 156,ഉത്തർപ്രദേശിൽ 178, പശ്ചിമ ബംഗാളിൽ 20, തെലുങ്കാന -ഹരിയാന എന്നിവിടങ്ങളിൽ 13 വീതവും എക്സ്ചേഞ്ചുകൾ പൂർണ്ണമായും പ്രവർത്തനരഹിതമാണ്.
അതുപോലെതന്നെ മൊബൈൽ ടവറുകളിൽ ഉത്തർപ്രദേശ് കഴിഞ്ഞാൽ മഹാരാഷ്ട്രയിൽ 208, കർണ്ണാടകയിൽ 120, തമിഴ് നാട്ടിൽ 111, തെലുങ്കാന 76, പശ്ചിമ ബംഗാൾ 50,മണിപ്പൂർ 36,ജമ്മു കാശ്മീർ 19, ഗുജറാത്ത് 17, ബീഹാർ 14, ആസ്സാം - ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ 11 വീതം എന്നിങ്ങനെയാണ് വൈദ്യുതിബിൽ അടയ്ക്കാത്തതുമൂലം അതാതു സംസ്ഥാനത്തെ ബോർഡുകൾ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us