തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് നാളെ. ജനവിധി തേടുന്നത് 130 പേര്‍

New Update

തിരുവനന്തപുരം:  സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നാളെ (27-ന്) നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 130 പേര്‍ ജനവിധി തേടും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴ ജില്ലയില്‍ രണ്ട് നഗരസഭാ വാര്‍ഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓരോ നഗരസഭാ വാര്‍ഡിലെയും ഉപതിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.

Advertisment

publive-image

വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ 28-ന് രാവിലെ 10-ന് നടക്കും. വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പിന് ആറു മാസത്തിന് മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.

തിരുവനന്തപുരം ജില്ലയില്‍ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടുക്കോണം(3), അമ്പൂരിയിലെ ചിറയക്കോട്(3), കാട്ടാക്കടയിലെ പനയംകോട്(3), കല്ലറയിലെ വെള്ളംകുടി(3), നാവായിക്കുളത്തെ ഇടമണ്‍നില(4), മാറനല്ലൂരിലെ കുഴിവിള(3), കണ്ടല(3), കൊല്ലം ജില്ലയില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡ്(3), കിഴക്കേകല്ലടയിലെ ഓണമ്പലം(3), കടയ്ക്കലിലെ തുമ്പോട്(3),

ഇട്ടിവയിലെ നെടുംപുറം(4), പത്തനംതിട്ട ജില്ലയില്‍ റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ നെല്ലിയ്ക്കമണ്‍(3), ആലപ്പുഴ ജില്ലയില്‍ കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ മുത്തുപറമ്പ്(3), കായംകുളം മുനിസിപ്പാലിറ്റിയില്‍ വെയര്‍ ഹൗസ്(4), ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ റ്റി.ഡി. അമ്പലം വാര്‍ഡ്(3), മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ വെട്ടിയാര്‍(3),

പാലമേല്‍ ഗ്രാമ പഞ്ചായത്തിലെ മുകുളവിള(3), കോട്ടയം ജില്ലയില്‍ തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്തിലെ മോര്‍കാട്(2), കരൂര്‍ ഗ്രാമപഞ്ചായത്തിലെ വലവൂര്‍ ഈസ്റ്റ്(3), മൂന്നിലവിലെ ഇരുമാപ്ര(3), പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എലിക്കുളം(3), കിടങ്ങൂര്‍(3), മണിമല ഗ്രാമപഞ്ചായത്തിലെ പൂവത്തോലി(2), ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ആനക്കുളം നോര്‍ത്ത്(3),

ഉപ്പുതറയിലെ കാപ്പിപ്പതാല്‍(2), ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂര്‍(3), തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട്(3), തൊടുപുഴ നഗരസഭയിലെ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ്(3), എറണാകുളം ജില്ലയില്‍ മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലാട്(3), നെല്ലിക്കുഴിയിലെ സൊസൈറ്റിപ്പടി(3), തൃശ്ശൂര്‍ ജില്ലയില്‍ പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാറ്റുമുറി(3),

കോലഴിയിലെ കോലഴി നോര്‍ത്ത്(3), പൊയ്യയിലെ പൂപ്പത്തി വടക്ക്(3), തളിക്കളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ(3), പാലക്കാട് ജില്ലയില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ നാട്ടുകല്‍(3), മലമ്പുഴയിലെ കടുക്കാക്കുന്നം ഈസ്റ്റ്(3), മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ കളപ്പാറ(2), ആനക്കയത്തെ നരിയാട്ടുപാറ(2), ആലിപ്പറമ്പിലെ വട്ടപ്പറമ്പ്(2), പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കീഴ്ച്ചിറ(3),

മംഗലം ഗ്രാമപഞ്ചായത്തിലെ കൂട്ടായി ടൗണ്‍(2), കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം(3), വയനാട് ജില്ലയിലെ മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട്(5), കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ കോളനി കിഴക്കേപാലയാട്(3) എന്നീ വാര്‍ഡുകളിലായിട്ടാണ് 130 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്.

Advertisment