കനേഡിയന്‍ നെഹ്‌റുട്രോഫിയില്‍ മുത്തമിടാന്‍ ഇതാ ഒരു കനേഡിയന്‍ വനിതാ ലോക് സഭാംഗവും

Friday, August 23, 2019

ബ്രംപ്ടൺ/ആലപ്പുഴ:  കാനഡയിലെ പ്രമുഖ ഭരണകക്ഷി നേതാവും ലോക് സഭാംഗവുമായ റൂബി സഹോത്ത കനേഡിയന്‍ നെഹ്‌റു ട്രോഫിയിൽ മുത്തമിടാൻ തുഴയെറിയും. ”Red Wave Boat” എന്നാണ് റൂബി സഹോത്ത എം.പി ക്യാപ്ടനായി തുഴയുന്ന വള്ളത്തിന്റെ പേര്. ചരിത്രത്തിൽ ആദ്യമായിട്ടാകാം വനിതാ എം പി ജലമേളയിൽ തുഴ എറിയുന്നത് .

കനേഡിയന്‍ നെഹ്‌റുട്രോഫി ഇപ്പോള്‍ പ്രവാസി മലയാളികള്‍ക്ക് മാത്രമല്ല എല്ലാ മലയാളി സമൂഹത്തിനും അത്മഭിമാനമായി മാറികൊണ്ടിരിക്കുന്നു
നെഹ്രുട്രോഫി അതിന്റെ യശസ്സ് ഇതോടെ പ്രവാസി നാട്ടിലും ഉയര്‍ത്തുകയാണ്.

ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കാനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ്‌ 24 ന് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടൻ പ്രഫസേഴ്സ് ലേക്കിൽ 11 മുതൽ 5 മണി വരെ 4 ഹീറ്റ്സിലായി 16 ടീം മുകൾ തുഴയെറിയും. സ്ത്രീകൾ മാത്രം തുഴയുന്ന 8 ടീം വേറേയും ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി പ്രവാസി ലോകത്ത് നടക്കുന്ന ഏറ്റവും വലിയ വള്ളംകളിയായ കനേഡിയൻ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബ്രംപ്ടന്‍ മലയാളി സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനം അറിയിച്ചു.

വള്ളപാട്ടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ ഉള്‍കൊള്ളിച്ചു കാണികള്‍ക്ക് ആവേശവും ആനന്ദവും പകരുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

ബ്രംപ്ടന്‍ മേയര്‍ പാട്രിക്ക് ബ്രൌണ്‍ ഉദ്ഘാടനം ചെയ്യും.എം.പിമാരായ സോണിയ സിന്ദു ,കമൽ കേറാ, ജോൺ ബ്രസാർസ്, ഡപൂട്ടി പോലീസ് ചീഫ് മാർക്ക് ആൻഡ്രൂസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മലയാളത്തിലും, ഇംഗ്ലീഷിലും, ഹിന്ദിയിലും ദൃക്സാക്ഷി വിവരണം ഉണ്ടാകുമെന്ന് ഓവർസീസ് മീഡിയ കറസ്പോണ്ടൻറ് ഡോ.ജോൺസൺ വാലയിൽ ഇടിക്കുള അറിയിച്ചു.

ഒന്റാറിയോ സ്റ്റേറ്റ് സഹമന്ത്രി പ്രമീദ് സിംഗ് സർക്കാരിയ സമ്മാനദാനം നിർവഹിക്കും. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജലോത്സവത്തിന് ആശംസകൾ അറിയിച്ച് സംഘാടകർക്ക് സന്ദേശം അയച്ചു കൊടുത്തു.

കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ആയ ടോം വര്‍ഗീസ്‌, ജോബ്സണ്‍ ഈശോ,സമാജം ജനറല്‍ സെക്രട്ടറി ലതാമേനോന്‍ സമാജം ജോയിന്റ്റ് സെക്രട്ടറി ഉമ്മന്‍ ജോസഫ്‌, ഫാസില്‍ മുഹമ്മദ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ അഹോരാത്രം ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

×