സി.എസ്.ഐ സഭാ മോഡറേറ്റർക്കെതിരെ പ്രതിഷേധം വ്യാപകം

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Saturday, January 26, 2019

ചെങ്ങന്നൂർ:  സി.എസ്.ഐ സഭാ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെയും പക്ഷപാതപരമായ നിലപാടുകളിൽ പ്രതിഷേധിച്ചും സി.എസ്.ഐ നവീകരണ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിൽ ജനുവരി 26 ന് പ്രതിഷേം യോഗം ചേർന്നു.

മുൻ മഹാ ഇടവക ആത്മായ സെക്രട്ടറി പ്രൊഫ. ജോർജ് ജേക്കബ് അദ്യക്ഷത വഹിച്ചു. പ്രൊഫ. തോമസ് ജോൺ ഉദ്ഘാടനം ചെയ്തു. സെന്റ് സ്റ്റീഫൻസ് കോളജ് മുൻ പ്രിൻസിപ്പാൾ റവ.വത്സൻ തമ്പു മുഖ്യ പ്രഭാഷണം നടത്തി. റവ ജോൺ എം ഇട്ടി രചിച്ച ത്രിയേക മാമോൻ ഗ്രന്ഥം പ്രകാശനം ചെയ്തു .

കോട്ടയം സി.എം.എസ് കോളജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.ജോർജ് ഫിലിപ്പ്, മാവേലിക്കര ബിഷപ്പ് മൂർ കോളജ് കോളജ് മുൻ പ്രിൻസിപ്പിൾമാരായ പ്രൊഫ.ഡോ.കുര്യൻ തോമസ്, പ്രൊഫ: കോശി നൈനാൻ ,റിട്ട. എ.ഡി.എം കോശി ജോൺ, ടെസി ചാക്കോ ,അഡ്വ.ഉമ്മൻ ആലു മുട്ടിൽ ,മാത്യു തോമസ്, പ്രദീപ് ജോസഫ്‌, അനിൽ ജോൺ ഏബ്ര ഹാം എന്നിവർ പ്രസംഗിച്ചു.

ജനുവരി 27ന് CSI TABA ഈസ്റ്റ് കേരള മഹായിടവക ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ 3 മണിക്ക് മഹായിടവക മുൻ അൽമായ സെക്രട്ടറി എ. ജെ ഐസക്കിന്റെ ഭവനത്തിൽവച്ച് മുൻ സംസ്ഥാന ചീഫ് ഇലക്ഷൻ കമ്മീഷണർ എം എസ് ജോസഫിന്റെ നേതൃത്വത്തിൽ യോഗം ചേരും. മുൻ ഇൻകം ടാക്സ് ഓഫിസർ മാത്യം തോമസ് മുഖ്യ സന്ദേശം നല്കും.

×