കർഷകരെ കൂട്ട ആത്മഹത്യയിൽ നിന്ന് രക്ഷിക്കണം : ലോക്സഭയിൽ ഡീൻ കുര്യാക്കോസ് എം പി

author-image
സാബു മാത്യു
New Update

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ പ്രളയത്തെ നേരിട്ട ഇടുക്കിയിലെ കർഷകർക്ക് കടാശ്വാസത്തിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മൊറൊട്ടോറിയത്തിനു റിസേർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് കർഷകരെ കൂട്ടത്തോടെ വീണ്ടും ആശയ കുഴപ്പത്തിലാക്കുമെന്നും കർഷകർക്കും കടംകൊണ്ട് വലഞ്ഞവര്‍ക്കും ആശ്വാസം ലഭിക്കുന്നതിനായി റിസേർവ് ബാങ്ക് കൈക്കൊണ്ട നടപടികൾ പിൻവലിക്കണമെന്നും ഡീൻ കുര്യാക്കോസ് ലോക്സഭയിൽ ആവശ്യപ്പെട്ടു.

Advertisment

publive-image

ഇന്നലെ ലോക്സഭയിലെ ശൂന്യവേളയിലാണ് ഡീൻ വിഷയം സഭയുടെ ശ്രദ്ധയില്പെടുത്തിയത്.  കേരളത്തിൽ കഴിഞ്ഞ രണ്ടുവര്ഷങ്ങളിലായി ഇരുപതോളം കർഷകരാണ് ആൽമഹത്യ ചെയ്തത്. ഇതിൽ ഇടുക്കിയിലെ ഒൻപതു കർഷകർ ജപ്തി നടപടികളെ ഭയന്നാണ് ജീവനൊടുക്കിയത്.

2014 നു ശേഷം കേന്ദ്ര സർക്കാർ, കോർപ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപ എഴുതിത്തള്ളിയപ്പോൾ രാജ്യത്തിൻറെ നട്ടെല്ലായി കാത്തു സൂക്ഷിക്കേണ്ട കർഷകരുടെ കടങ്ങളോട് പുറംതിരിഞ്ഞു നിൽക്കരുതെന്നു ഡീൻ ശൂന്യവേളയിൽ വിഷയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

കൂടാതെ കേരളത്തിലെ എം പി മാരുടെ കൂട്ടായ്മയുണ്ടാക്കി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‌ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഡീൻ കത്ത് നൽകി.

എം പിമാരായ കൊടിക്കുന്നിൽ സുരേഷ് ,ആന്റോ ആന്റണി ,ബെന്നി ബെഹന്നാൻ, കെ മുരളീധരൻ ,അടൂർ പ്രകാശ് ,എൻ കെ പ്രേമചന്ദ്രൻ ,പി കെ കുഞ്ഞാലിക്കുട്ടി ,തോമസ് ചാഴികാടൻ ,ഹൈബി ഈഡൻ ,ശശി തരൂര് ,രാജ്‌മോഹൻ ഉണ്ണിത്താൻ ,രമ്യഹരിദാസ് ,വി കെ ശ്രീകണ്ഠൻ ,ഇ ടി മുഹമ്മദ് ബഷീർ എന്നിവരും കത്തിൽ ഒപ്പിട്ടിരുന്നു.

publive-image

publive-image

Advertisment