ഫെഡറല്‍ ബാങ്ക് ലുലു മാളിലെ ശാഖ രണ്ടാം നിലയിലേക്കു മാറ്റി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ലുലു മാളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫെഡറല്‍ ബാങ്ക് ശാഖ രണ്ടാം നിലയിലേക്ക് മാറ്റി. ഡോര്‍ നമ്പര്‍ എസ് 08-ല്‍ പ്രവര്‍ത്തനമാരംഭിച്ച ശാഖ ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ ഉല്‍ഘാടനം ചെയ്തു. സെയ്ഫ് ഡെപോസിറ്റ് ലോക്കര്‍, എടിഎം സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വര്‍ഷത്തില്‍ എല്ലാ ദിവസവും തുറക്കുന്ന ശാഖയുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകീട്ട് എട്ടു മണി വരേയാണ്.

Advertisment

publive-image

ഫെഡറല്‍ ബാങ്ക് കേരള മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ജോസ് കെ മാത്യു, എറണാകുളം സോണല്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ അനില്‍ കുമാര്‍ വി.വി, ആലുവ റീജിയണല്‍ മേധാവിയും ഡെപ്യൂട്ടി വൈസ് പ്രെസിഡന്റുമായ ജോയ് തോമസ്, ലുലു മാള്‍ ബ്രാഞ്ച് മേധാവി ജേക്കബ് ജോര്‍ജ്, മറ്റു ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങില്‍ പങ്കെടുത്തു.

Advertisment