ക്രിസ്മസ് പാപ്പയെ ആവേശത്തിൽ തോൽപ്പിച്ച് ‘ഗ്രാൻഡ് പാ’: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കരോൾ വീഡിയോ

എസ് . എസ് . അനമുടി
Wednesday, December 18, 2019

അടൂർ:  ക്രിസ്മസ് കരോൾ സർവീസിന്റെ ആവേശം ഏറ്റവുമധികം അധികം ഉള്ളത് കുട്ടികൾക്കും യുവാക്കൾക്കും ആണ്. എന്നാൽ എന്നാൽ അവരുടെ തോൽപ്പിക്കുന്ന ഇന്ന് ഒരു അപ്പൂപ്പന്റെ വീഡിയോയാണ് ആണ് ഇപ്പോൾ ഫേസ്ബുക്കിലെ തരംഗം.

അടൂർ കണ്ണങ്കോട് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ എം. ജി .എം യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ കരോൾ സർവീസിൽ ക്രിസ്മസ് പാപ്പയോടൊപ്പം നൃത്തം ചെയ്യുന്ന 80 വയസ്സിലധികം പ്രായമുള്ള ഒരു വ്യക്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

പാടാം പാടാം പാടിടാം എന്ന ഗാനത്തിൽ കരോൾ സംഘത്തോടൊപ്പം ഈ അപ്പൂപ്പനും ആസ്വദിച്ച് താളത്തിൽ നൃത്തം ചവിട്ടുന്നുണ്ട്.

ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോ 4 ദിവസം കൊണ്ട് ഒരുലക്ഷത്തി നാല്പതിനായിരത്തിലധികം തവണ പ്രേക്ഷകർ കണ്ടുകഴിഞ്ഞു. ആയിരത്തിലധികം ലൈക്കുകളും ഷെയറുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു.

വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് തുറക്കുക;

https://m.facebook.com/story.php?story_fbid=598383137598438&id=1786780658021838

×