പ്രവാസിയുടെ സംരംഭംത്തിന് ലൈസൻസ് നിഷേധിച്ച പഞ്ചായത്തിന് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

New Update

പ്രവാസിയുടെ സംരംഭംത്തിന് ലൈസൻസ് നിഷേധിച്ച രായമംഗലം ഗ്രാമ പഞ്ചായത്തിന് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

Advertisment

എറണാകുളം പെരുമ്പാവൂരിൽ ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് നടത്തുന്ന ഹാഷിം പ്രവാസി ലീഗൽ സെൽ മുഖേനെ നൽകിയ ഹർജിയിലാണ് രായമംഗലം ഗ്രാമ പഞ്ചായത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നത്.

publive-image

മുൻപ് പ്രവാസി ആയിരുന്ന ഹാഷിം പെരുമ്പാവൂരിൽ ഉപജീവനത്തിനായി ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് നടത്തുകയാണ്. വാഹനങ്ങൾ പെയിന്റ് ചെയ്യുന്നതിന്റെ ലൈസൻസിനായി ഹാഷിം പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് 1.5 എച്ച.പി. മോട്ടോർ പ്രവർത്തിക്കുവാനും പാച്ചുവർക്ക് നടത്താനുമുള്ള അനുമതി പഞ്ചായത്ത് നൽകി.

പിന്നീട് വർക്ക്‌ഷോപ്പ് പ്രവർത്തിക്കാൻ അപേക്ഷകൻ സമ്മതം വാങ്ങണമെന്നും വർക്ക്ഷോപ്പിന്റെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്നും ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് ഹാഷിമിന് നോട്ടീസ് നൽകി.

തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആവശ്യപ്രകാരം രേഖകൾ സമർപ്പിക്കുകയും വർക്ഷോപ്പിന്റെ പ്രവർത്തങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്ത് ബോർഡിന്റെ അനുമതിയും വാങ്ങിച്ചു.

തുടർന്ന് സ്‌പ്രേ പെയിന്റിംഗ് ചെയ്യുന്നതിനുള്ള ലൈസൻസിന് വേണ്ടി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ആദ്യം ലൈസെസെൻസു കൊടുക്കുവാൻ തയാറായില്ല.

പിന്നീട് നൽകിയ നിരവധി പരാതികളിൽ കൈകൊണ്ടു ബ്രഷ് ഉപയോഗിച്ച് മാത്രം പെയിന്റിംഗ് ചെയ്യാൻ പാടുള്ളു എന്ന നിയത്രണവും വരുത്തി പഞ്ചായത്തു് ലൈസൻസ് നൽകി. ഇതിനെതിരെയും ഹാഷിം നിരവധി പരാതികൾ നൽകിയെങ്കിലും പഞ്ചായത്തിന്റെ നിലപാടിൽ മാറ്റം ഉണ്ടായില്ല.

തുടർന്ന് പ്രവാസികൾക്കു സൗജന്യ നിയമ സഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ ഹാഷിം കേരള ഹൈക്കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.

മലിനീകരണ നിയന്ത്രണ ബോർഡിൽ നൽകിയ എല്ലാ നിർദ്ദേശങ്ങളും വളരെ സൂക്ഷ്മമായി പാലിക്കുകയും വർക്ക്‌ഷോപ്പ് പ്രവർത്തിക്കാൻ സമ്മതം വാങ്ങുകയും ചെയ്യുന്നിടത്തോളം ലൈസൻസ് നിരസിക്കാൻ പഞ്ചായത്തിന് എന്ത് വിവേചനാധികാരമാണ് ഉള്ളതെന്ന് ഹർജ്ജി പരിഗണിച്ച കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പഞ്ചായത്തിന് വേണ്ടി ഹാജരായ സെക്രട്ടറിയോട് ചോദിച്ചു.

മാത്രമല്ല മലിനീകരണ നിയന്ത്രണ ബോർഡ് ഇതിന് സമ്മതം നൽകിയതിനാൽ ബ്രഷ് കൊണ്ടുമാത്രം പെയിന്റ് ചെയ്യാനായി പഞ്ചായത്ത് നൽകിയ ലൈസൻസ് പ്രവർത്തനങ്ങൾ പരിമിതിപ്പെടുത്തുമ്പോൾ അതിന്റെ കാരണങ്ങൾ വ്യക്തമാക്കികൊണ്ടുള്ള ഉത്തരുവുകൾ ഉടമക്ക് കൈമാറേണ്ട ഉത്തരവാദിത്യം പഞ്ചായത്തിന് ഇല്ലേ എന്ന് കോടതി ചോദിച്ചു.

മാത്രമല്ല ഈ കാലത്തു എവിടെയാണ് കൈകൊണ്ടു ബ്രെഷ് ഉപയോഗിച്ച് വാഹനങ്ങൾ പെയിന്റിംഗ് ചെയുന്നത് എന്ന് ഹൈക്കോടതി പഞ്ചായത്തിനോട് ചോദിച്ചു. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കൈകൊണ്ട് ബ്രെഷ് ഉപയോഗിച്ച് മാത്രം പെയിന്റിംഗ് ചെയ്യാനുള്ള ലൈസെസൻസു നൽകിയതെന്ന് കോടതി വിമർശിച്ചു.

ഈ വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡുമായി ആലോചിച്ചു രണ്ടു ആഴ്ചക്കുള്ളിൽ അന്തിമ തീരുമാനം ഉണ്ടാകണമെന്നും അത് ഉടമസ്ഥനെ അറിയിക്കണം എന്നും കോടതി പഞ്ചായത്തു സെക്രട്ടറിയോട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ഹാഷിമിന് വേണ്ടി പ്രവാസി ലീഗൽ സെൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം കേരള ഹൈക്കോടതിയിൽ ഹാജ്ജരായി.

Advertisment