ദക്ഷിണേന്ത്യന്‍ അന്താരാഷ്ട്ര സിനിമ അവാര്‍ഡുകളുമായുള്ള സഹകരണം ശക്തിപ്പെടുത്തി ഹെലോ

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, August 8, 2019

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പ്രാദേശിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ, ദക്ഷിണേന്ത്യന്‍ അന്താരാഷ്ട്ര സിനിമ അവാര്‍ഡുകളുമായുള്ള (എസ്‌ഐഐഎംഎ-സൈമ) സഹകരണം ശക്തിപ്പെടുത്തുന്നു. ഇവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പങ്കാളിയാണ് ഹെലോ. ഹെലോ ഉപയോക്താക്കള്‍ക്ക് ദോഹയിലെ ഖത്തറില്‍ 15, 16 എീ തീയതികളില്‍ നടക്കുഅവാര്‍ഡ് ദാന ചടങ്ങുകളുടെ അപ്‌ഡേറ്റുകള്‍ അപ്പപ്പോള്‍ അറിയാം.

മേഖലയിലെ പ്രധാന വിനോദ പരിപാടികള്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കാളിയാണ് ഹെലോ. പരിപാടികളുടെ ആവേശകരമായ നിമിഷങ്ങള്‍ 14 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കുന്നു. സൈമ ഏര്‍പ്പെടുത്തിയിരിക്കു പ്രത്യേക അവാര്‍ഡായ ഏറ്റവും പ്രചാരമുള്ള ഹെലോ സെലിബ്രിറ്റിക്കുള്ള വോട്ടുകള്‍ ഹെലോയിലൂടെ മാത്രമേ രേഖപ്പെടുത്താനാകു.

മലയാളം, തമിഴ്, തെലുങ്ക്, കഡ തുടങ്ങിയ ഭാഷകളില്‍ നിായിരിക്കും വിജയിയെ തെരഞ്ഞെടുക്കുക. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച താരത്തെയായിരിക്കും വിജയിയായി തെരഞ്ഞെടുക്കുക. അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും.

പ്രമുഖ ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുവരുടെ ഇന്‍ഫര്‍മേഷന്‍ വിടവ് നികത്താനായി അവതരിപ്പിച്ചതാണ് ഹെലോയെും സൈമയുമായുള്ള സഹകരണത്തിലൂടെ ഉപയോക്താക്കള്‍ക്ക് താരങ്ങളുമായി ബന്ധപ്പെടാന്‍ അവസരമൊരുങ്ങുകയാണെും ഹെലോ എന്റര്‍ടെയ്ന്‍മെന്റ് ബിസിനസ് ഡെവലപ്‌മെന്റ് മേധാവി ചന്ദിത നമ്പ്യാര്‍ പറഞ്ഞു.

ദുബായ്, മലേഷ്യ, സിംഗപൂര്‍, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നിട്ടുള്ള സൈമ അവാര്‍ഡിന്റെ എട്ടാമത് പതിപ്പാണ് ഖത്തറില്‍ നടക്കുന്നത്.

×