ബിഷപ്പ് വി എസ്സ് ഫ്രാൻസിസ് അഭിക്ഷിക്തനായി

author-image
admin
Updated On
New Update

- ഡോ. സുനിൽ ജോസഫ്

മേലുകാവ് (ഇടുക്കി):  പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ ഈസ്റ്റ് കേരള മഹായിടവകയുടെ നാലാമത്തെ ബിഷപ്പായി വി എസ് ഫാൻസിസ് അഭിക്ഷിക്തനായി.മേലു കാവ് ക്രൈസ്റ്റ് കത്തിഡ്രിലിൽ നടന്ന സ്ഥാനാരോഹണ ശുശ്രുഷക്ക് മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നേതൃത്വം വഹിച്ചു.

Advertisment

ചടങ്ങു നടന്ന ക്രൈസ്റ്റ് കത്തിഡ്രൽ വിശ്വാസ സമൂഹത്തെ കൂടാതെ രാഷ്ട്രിയ, സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരെ കൊണ്ട് രാവിലെ തന്നെ നിറഞ്ഞു
ബൈബിൾ, മോതിരം ,കുരിശുമാല എന്നിവയും അധികാര ചിഹ്നമായ അംശവടി മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മനിൽ നിന്ന് ബിഷപ്പ് വി എസ് ഫ്രാൻസിസ് ഏറ്റുവാങ്ങി.

publive-image

ഡപ്യൂട്ടി മേഡറേറ്റർ ബിഷപ് ഡോ പ്രസാദ് റാവു ', സിനഡ് ജനറൽ സെക്രട്ടറി റവ ഡോ ആർ സദാനന്ദ, ട്രഷറർ റോബര്ട്ടബ്രുസ്, ഈസ്റ്റ് കേരള മഹായിടവക മുൻ മോഡറേറ്റർ ബിഷപ്പ് കെ ജെ ശാമുവൽ, ,ഈസ്റ്റ് കേരള ബിഷപ്പ് ഡോ കെ.ജി ദാനിയൽ' കൊല്ലം കൊട്ടാരക്കര ബിഷപ് ഡോ ഉമ്മൻ ജോർജ്, ബി ഡി പ്രസാദറാവു - ബിഷപ് റായൽസീമ,

നന്ത്യൽ ബിഷപ് പുപ്ഷപലത ഇഗോണി, സൗത്ത് കർണാടക ബിഷപ് മോഹൻരാജ് ,സെൻട്രൽ കർണാടക ബിഷപ് പ്രസന്ന സാമുവൽ, മധുര ബിഷപ് എം ജോസഫ്, ട്രിച്ചി ബിഷപ്പ് ചന്ദ്രശേഖർ ,കോയമ്പത്തൂർ ബിഷപ്പ് തിമോത്തിരവിന്ദർ, മദ്രാസ് ബിഷപ്പ് ജയരാജ് ജോർജ്, വെല്ലൂർ ബിഷപ് ശർമ്മ നിത്യാനന്ദ, തൂത്തുകുടി ബിഷപ്പ് ദേവസഹായം, മലബാർബിഷപ് റോയ്സ് വിക്ടർ, സൗത്ത് കേരള ബിഷപ്പ് ധർമ്മരാജ് റസാലം, മേഡക്ക് ബിഷപ്പ് എസി സോളമൻഎന്നിവരെ കൂടാതെ സി എസ് ഐ ഈസ്റ്റ് കേരള മഹായിടവകയിലെ മുഴുവൻ പുരോഹിതൻമാരുംഇതര സഭകളിൽ നിന്നായി ഇരുപത്തിമൂന്ന് വൈദികരും പങ്കെടുത്തു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ബിഷപ്പ് കെ ജി ഡാനിയൽ അദ്യക്ഷത വഹിച്ചു. പാലാ മെത്രാൻ മാർ കല്ലറങ്ങാട് ഉത്ഘാടന പ്രസംഗം നടത്തി. എം പി ജോസ് കെ മാണി എം എൽ എ മാരായ പി ജെ ജോസഫ്, റോഷി അഗസ്റ്റിൻ ,പി സി ജോർജ്, എൽദോസ് കുന്നപ്പള്ളി, രാഷ്ട്രിയ നേതാക്കളായ വി എൻ വാസവൻ, മാണി സി കാപ്പൻ, ജോസഫ് വാഴക്കൻ, വേലുക്കുട്ടൻ, റോയ് കെ പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാർ ,ത്രിതല പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ചടങ്ങുകൾക്ക് ആത്മായ സെക്രട്ടറി ഡോ ജോസ് മോൻ, റജിസ്ട്രാർ അഡ്വ മാത്യു ജോസഫ്, ക്ലർജി സെക്രട്ടറി റവ ബിജു ജോസഫ്, പ്രോജക്ട് ഓഫിസർ റവ ടി ജെ ബി ജോയി, എക്സിക്യുട്ടിവ് കമ്മറ്റി, മേലുകാവ് ക്രൈസ്റ്റ് കത്തിഡ്രൽ കമ്മറ്റിയംഗങ്ങൾ നേത്യത്വം നൽകി.

Advertisment