Advertisment

നവാഗത എഴുത്തുകാരികള്‍ക്ക് കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരം

New Update

തിരുവനന്തപുരം:  സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഒന്‍പതാമത് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരത്തിന് രചനകള്‍ ക്ഷണിച്ചു.

Advertisment

2017 ജനുവരി ഒന്നിനുശേഷം ആദ്യമായി പുസ്തകമായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥയാണ് മത്സരത്തിന് പരിഗണിക്കുക. ലഭിക്കുന്ന രചനകള്‍ പ്രഗത്ഭരുടെ പുരസ്‌ക്കാര നിര്‍ണ്ണയസമിതി പരിശോധിച്ച് യോഗ്യരായ അഞ്ച് പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കും.

publive-image

അതില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിയ്ക്ക് പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌ക്കാരം ലഭിക്കും. യോഗ്യതാ ലിസ്റ്റില്‍പ്പെട്ട മറ്റ് നാല് പേര്‍ക്കും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

തിരുവനന്തപുരത്ത് നടക്കുന്ന 'സ്‌നേഹപൂര്‍വ്വം, കമലാ സുരയ്യക്ക് ' സ്മരണാഞ്ജലിയില്‍ പ്രമുഖ സാംസ്‌ക്കാരിക നായകരുടെ സാന്നിദ്ധ്യത്തില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

മത്സരത്തിനുള്ള രചനകളുടെ നാല് കോപ്പികള്‍ 2020 ഏപ്രില്‍ 10 നകം ലഭിക്കത്തക്കവിധം കെ. ആനന്ദകുമാര്‍, ജനറല്‍ സെക്രട്ടറി, കേരള കലാ കേന്ദ്രം, വഞ്ചിയൂര്‍, തിരുവനന്തപുരം 695 035, കേരളം എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 98950 70030, 83019 90030.

Advertisment