കൊച്ചി: കോര്‍പറേറ്റ് സാമൂഹ്യ പ്രതിബദ്ധത (സി.എസ്.ആര്‍) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് തെരുവിലെ അന്തേവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സെഹിയോണ്‍ പ്രേഷിത സംഘം എന്ന സംഘടനയ്ക്ക് പൂര്‍ണ്ണമായും സജ്ജീകരിച്ച മൊബൈല്‍ വാന്‍ സംഭാവന ചെയ്തു.
എറണാകുളത്ത് മുത്തൂറ്റിന്റെ ഹെഡ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ മൊബൈല്‍ വാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
/)
മുന്‍ മേയര്‍ ടോണി ചമ്മണി, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഡോ. അരുണ്‍ ഉമ്മന്‍, മുത്തൂറ്റ് ഗ്രൂപ്പ് സി.എസ്.ആര്‍ ഹെഡ് ബാബു ജോണ്‍ മലയില്‍, സെഹിയോണ്‍ പ്രേഷിത സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് എം. എക്‌സ് ജൂഡ്‌സണ്‍, ഹെഡ് ഓഫീസിലെ മുതിര്‍ന്ന് ഉദ്യോഗസ്ഥര്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ വിവിധ ജില്ലകളില്‍ സെഹിയോണ്‍ പ്രേഷിത സംഘം സ്ഥിരമായി കരുണ്യ യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്.
തെരുവ് നിരാലംബരെ തെരഞ്ഞെടുത്ത് മൊബൈല്‍ ബാത്ത് യൂണിറ്റ് വഴി അവരെ കുളിപ്പിക്കുകയും ഷേവ് ചെയ്ത് വൃത്തിയാക്കുന്നതിനും പുറമെ പുതിയ വസ്ത്രങ്ങള്‍, ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവയും നല്‍കുന്നുണ്ട്.