Advertisment

ജനസംഖ്യ ബാധ്യതയല്ല സാധ്യതയാണെന്ന് കെസിബിസി പ്രൊലൈഫ് സമിതി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ജനസംഖ്യ ബാധ്യതയല്ല സാധ്യതയാണെന്നു കെസിബിസി പ്രൊലൈഫ് സമിതി എറണാകുളം മേഖല സമ്മേളനം വിലയിരുത്തി. മൂവാറ്റുപുഴ നെസ്റ്റിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് ജോണ്‍സൻ സി എബ്രഹാം അധ്യക്ഷനായിരുന്നു.

Advertisment

മേഖലാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത് ഉദ്ഘാടനം ചെയ്തു. ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകൾ യാഥാർഥ്യങ്ങൾക്കു നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്കുതിരിയണമെന്ന് പ്രൊ ലൈഫ് സമിതി യോഗം വിലയിരുത്തി.

publive-image

ഒരു രാജ്യത്തിന്‍റെ സാന്പത്തിക മുന്നേറ്റത്തിനു മാനവ വിഭവ ശേഷി ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. തൊഴിൽ ശേഷിയുള്ള ധാരാളം ചെറുപ്പക്കാർ വളർന്നു വരേണ്ടതു ഇന്നത്തെ കുഞ്ഞുങ്ങളിലൂടെയാണ്. ദാരിദ്യ്രത്തിന് കാരണം ജനപ്പെരുപ്പമല്ല അഴിമതിയും ചൂഷണവും കെടുകാര്യസ്ഥതയുമാണെന്നു യോഗം വ്യക്തമാക്കി.

കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു പോയതു കുടുംബത്തിലും സമൂഹത്തിലും പലപ്രശ്നങ്ങൾക്കും തി·കൾക്കും കാരണമായിട്ടുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു.ശിശു സംരക്ഷണത്തിനും കുട്ടികളുടെ ന·യ്ക്കുമായി കൂടുതൽ നിയമങ്ങൾ സൃഷ്ടിച്ച ഒരു വശത്തു മുന്നേറുന്പോൾ മറുവശത്തു നിയമത്തിൽ അയവു വരുത്തി ഭ്രൂണഹത്യയിലൂടെ ശിശുക്കളെ വധിക്കുവാൻ ലൈസൻസ് കൊടുക്കുവാനുള്ള ശ്രമവും വൈരുധ്യമാണെന്നു യോഗം കുറ്റപ്പെടുത്തി.

ഇന്ത്യയിൽ കുടുംബാസൂത്രണം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കണമെന്നും അത് രാജ്യസ്നേഹത്തിന്‍റെ അടയാളമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളിൽ എറണാകുളം പ്രൊ ലൈഫ് സമിതി ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്‍റ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി ജോയ്സ് മുക്കുടം, അനിമേറ്റർ സിസ്റ്റർ ജൂലി ഗ്രേസ്, വൈസ് പ്രസിഡന്‍റ് ബിന്ദു വള്ളമറ്റം, നഴ്സിംഗ് മിനിസ്ട്രി കോ ഓർഡിനേറ്റർ മേരി ഫ്രാൻസിസ്ക, വിധവാ കൂട്ടായ്മ കോ ഓർഡിനേറ്റർ ഷൈനി തോമസ്,എന്നിവർ പ്രസംഗിച്ചു.

Advertisment