ഐ.ഐ.ഐ.ടി ഉദ്ഘാടനം നാളെ. കേന്ദ്രമന്ത്രി പ്രകാശ് ജവേദ്ക്കര്‍ നിര്‍വഹിക്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കേരളത്തിന്റെ KNOWLEDGE HUB ആ ആയി മാറിയ കോട്ടയത്ത് ഒരു ദേശീയ സ്ഥാപനം കൂടി സ്ഥാപിതമാകുന്നു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കോട്ടയം സെന്ററിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് കേന്ദ്രമന്ത്രി പ്രകാശ് ജവേദ്ക്കര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.

Advertisment

publive-image

ചടങ്ങില്‍ കെ.എം മാണി എം.എല്‍.എയും ജോസ് കെ.മാണി എം.പിയും ഐഐഐടി ഉദ്യോഗസ്ഥരും, വിദ്യാര്‍ത്ഥികളും പങ്കെടുക്കും. മീനച്ചില്‍ താലൂക്കിലെ വലവൂരില്‍ 55 ഏക്കര്‍ സ്ഥലത്താണ് ഐഐഐടി കോട്ടയം സെന്ററിന്റെ മനോഹരമായ ക്യാമ്പസ് പൂര്‍ത്തിയായിരിക്കുന്നത്.

കോട്ടയത്തെ കേരളത്തിന്റെ KNOWLEDGE HUB ആയി മാറ്റുക എന്ന ജോസ് കെ.മാണിയുടെ പരിശ്രമത്തിന്റെ ഭാഗമായാണ് 200 കോടി രൂപയ്ക്ക് മേല്‍ മുതല്‍ മുടക്കുള്ള ഐ.ഐ.ഐ.ടി കേരളത്തിന് ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി വേഗത്തില്‍ പൂര്‍ത്തിയായ ഐഐഐടി ക്യാമ്പസാണ് കോട്ടയത്തേത്. ഇന്ത്യയിലിപ്പോള്‍ അലഹബാദ്, ഗ്വാളിയാര്‍, ജബല്‍പ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഐ.ഐ.ഐ.ടി നിലവിലുള്ളത്.

publive-image

കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റലുകള്‍, കോട്ടേഴ്‌സുകള്‍, ക്യാന്റീന്‍, മഴവെള്ളസംഭരണി തുടങ്ങിയവ ഉള്‍പ്പെട്ടതാണ് ഐഐഐടിയുടെ പുതിയ ക്യാമ്പസ്.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലും, തിരുവനന്തപുരം ഐസര്‍ ക്യാമ്പസിലുമായാണ് താല്‍കാലിക ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ജോസ് കെ.മാണിയുടെ ശ്രമഫലമായി കോട്ടയം ഐഐഐടിക്ക് 5 കോടി രൂപയുടെ അടല്‍ ഇന്‍ക്കുബേഷന്‍ സെന്ററിനും അനുമതി ലഭിച്ചിട്ടുണ്ട്.

publive-image

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നീതി ആയോഗിനുകീഴില്‍ അനുവദിക്കപ്പെട്ട ഏക ഇന്‍ക്കുബേഷന്‍ സെന്ററാണ് ഐഐഐടിയിലേത്. ഇന്‍ക്കുബേഷന്‍ സെന്ററിനായി 10,000 ചതുരശ്ര അടിയാണ് മാറ്റിവെച്ചിരിക്കുന്നത്.

രാജ്യത്തെ യുവപ്രതിഭകളെ കണ്ടെത്തിഅവരുടെ കഴിവുകള്‍ രാഷ്ട്രത്തിന് പ്രയോജനകരമാകും വിധം ഉപയോഗിക്കുന്നത് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുക എന്നതാണ് ഇന്‍ക്കുബേഷന്‍ സെന്ററിന്റെ ലക്ഷ്യം.ശാസ്ത്ര സാങ്കേതിക മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുവസംരംഭകരാകുവാന്‍ അടല്‍ ഇന്‍ക്കുബേഷന്‍ സെന്റര്‍ സഹായകരമാകും.

publive-image

ഐ.ഐ.ഐ.ടി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു പുതിയ നാഴിക കല്ലായിരിക്കും. നാളേക്കായി അറിവിന്റെ സമാഹരണം”എന്നതാണ് ഐ.ഐ.ഐ.ടിയുടെ ലക്ഷ്യം. അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഐ.ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ വിവിധ അക്കാദമിക് പ്രോഗ്രാമുകളില്‍ കോഴുകള്‍ നടത്തുന്നു. നിലവില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ മൂന്ന് സ്ട്രീമുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, പി.എച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള ബി.ടെ.ക് കോഴ്‌സുകളാണ് നടത്തുന്നത്.

publive-image

ഇതോടൊപ്പം കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും ജോസ് കെ.മാണി മുന്‍കൈയ്യെടുത്ത് പുലിയന്നൂര്‍ - വലവൂര്‍ ഐഐഐടിയിലേക്കുള്ള റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്് 17 കോടി രൂപയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. പ്രസ്തുത റോഡിന്റെ നിര്‍മ്മാണവും വേഗത്തില്‍ പൂര്‍ത്തിയാകുന്നതോടെ ക്യാമ്പസിലേക്കുള്ള യാത്ര സുഗകരമാകും.

publive-image

കോട്ടയത്തെ കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഐ.ഐ.ഐ.ടി കൂടാതെ സയന്‍സ് സിറ്റി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍, കേന്ദ്രീയവിദ്യാലയം, ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, ഏകലവ്യമോഡല്‍ റസിഡഷ്യല്‍ സ്‌ക്കൂള്‍ തുടങ്ങിയ ദേശീയ നിലവാരമുളള നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോട്ടയത്തിന് നേടിയേടുക്കുവാന്‍ സാധിച്ചിട്ടുണ്ട്.

ഇതില്‍ പാമ്പാടിയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ സ്ഥിരം ക്യാമ്പസിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനവും വേഗത്തില്‍ നടപ്പിലാക്കും. മലയാളം ജേണലിസം കോഴ്‌സ് ഉള്‍പ്പടെ എം.ജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് ഐഐഎംസി യുടെ താല്‍കാലിക ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്.

 

Advertisment