Advertisment

ധീര ബാലൻ വെങ്കടേശനെ കോഴിക്കോട് ആദരിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  പ്രളയകാലത്ത് സ്വജീവൻ പണയപ്പെടുത്തി മാനവികതയുടെ കാവലാളായി ആംബുലൻസിന് വഴി കാണിച്ച് ലോകത്തിന് മാതൃകയായ കർണാടകയിലെ ധീര ബാലൻ വെങ്കടേശനെ കോഴിക്കോട് ആദരിക്കുന്നു.

Advertisment

publive-image

സഹജീവി സ്നേഹത്തിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും ലോകത്തിന് മാതൃകയായ കോഴിക്കോടിൻറെ പൈതൃക പെരുമ വിളിച്ചോതി സെപ്റ്റംബർ 8 ഞായർ കാലത്ത് 11 മണിക്ക് മെഡിക്കൽ കോളേജിന് സമീപത്തുള്ള കെയർ ഹോം ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്.

കർണാടകയിലെ റെയ്ച്ചൂർ സ്വദേശിയായ വെങ്കിടേഷ്നെ കോഴിക്കോട് പൗര സഞ്ജയമാണ് ആദരിക്കുന്നത്. 12 വയസ്സുകാരന്റെ ഈ ധീര പ്രവൃത്തി ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.

ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതശരീരങ്ങൾ പോസ്റ്റ് മോർട്ടം നടത്തുന്നതിനായി പള്ളിയിൽ സൗകര്യമൊരുക്കി ദേവാലയങ്ങളുടെ ഉന്നത മാനവിക മൂല്യം ഉയർത്തിപ്പിടിച്ച നിലമ്പൂർ -പോത്തുകല്ല് മസ്ജിദ് ഭാരവാഹികളെയും വേദിയിൽ ആദരിക്കുന്നു.

പാവപ്പെട്ട കാൻസർ കിഡ്നി രോഗികൾക്കും ലുക്കീമിയ ബാധിച്ച കുട്ടികൾക്ക് അണുവിമുക്ത സൗജന്യ താമസവും ഭക്ഷണവും ഒരുക്കി നൽകുന്ന ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കെയർഹോമിലാണ് സ്നേഹാദരവ് ഒരുക്കിയിരിക്കുന്നത്.

മജീദ് പുളിക്കൽ സംവിധാനം ചെയ്ത നോവിൻ പെരുമഴക്കാലം പ്രളയ ഗാനം യുവ ഗായകൻ നൗഷാദ് നൗഷി ആലപിക്കും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കലക്ടർ സാംബശിവറാവു IAS, അഡ്വക്കേറ്റ് ടി. സിദ്ദീഖ് (ഡിസിസി പ്രസിഡണ്ട്), വസീഫ് വളപ്പിൽ (പ്രസിഡൻറ് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല),

യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, സംവിധായകൻ സിദ്ദീഖ്, വ്യവസായ പ്രമുഖൻ പി.കെ അഹമ്മദ്, കമാൽ വരദൂർ (കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ്), ഡോക്ടർ സലാഹുദ്ദീൻ (ചെയർമാൻ മിംസ് ഹോസ്പിറ്റൽ) ഷെറീന വിജയൻ. (കൗൺസിലർ) ജില്ലാ ജഡ്ജി രാമൻ Rtd, അബൂബക്കർ IPS Rtd,

സുബൈർ കൊളക്കാടൻ (പ്രസിഡൻറ് കാലിക്കറ്റ് ചേംബർ) ഡോ: സിജേഷ്, നൗഫൽ എം.കെ, പി രമേശ് ബാബു, ഷക്കീർ കോവൂർ, എം.എ ജോൺസൺ, ടെലി ഫിലിം ആക്ടർ ബന്ന ചേന്ദമംഗല്ലൂർ, കെ.പി.യു അലി, യു.എ മുനീർ,സലീം പാറക്കൽ, സാലിം ജീറോഡ് മുതലായ പൗരപ്രമുഖനും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭകളും സംബന്ധിക്കും.

കാർട്ടൂണിസ്റ്റ് നൗഷാദ് വെള്ളലശേരിയുടെ തൽസമയ കാരിക്കേച്ചർ വരയും അരങ്ങേറും.

വിവിധ സന്നദ്ധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഉപഹാരങ്ങളും ധനസഹായവും ചടങ്ങിൽ വെങ്കിടേഷിന് കൈമാറും.

പൗര സഞ്ചയം കോഴിക്കോട് ഒരുക്കിയ സ്നേഹാദരവിൽ സംബന്ധിക്കാൻ ഉപഹാരം സമർപ്പിക്കാൻ താല്പര്യമുള്ളവർക്ക് അവസരം ലഭിക്കും വിധത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് ഇവൻറ് കോഡിനേറ്റർ മജീദ് പുളിക്കൽ അറിയിച്ചു. 9539114106.

Advertisment