താനൂരിലെ ഇസ്‌ഹാഖിന്റെ കൊലപാതകം: ഗൂഢാലോചന നടത്തിയ പിന്നണിയിൽ ഉള്ളവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണം - ഇ ടി മുഹമ്മദ് ബഷീർ എം പി

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

മലപ്പുറം:  താനൂരിൽ കൊല്ലപ്പെട്ട ഇസ്‌ഹാഖ്‌ സി പി എമ്മിന്റെ കൊലക്കത്തിയുടെ എത്രാമത്തെ ഇരയാണ് എന്ന് എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കില്ലെന്നും അത്രക്കധികം കൊലപാതകങ്ങൾ ഇതിനോടകം അവർ നടത്തിക്കഴിഞ്ഞുവെന്നും ഇ ടി മുഹമ്മദ് ബഷീർ എം പി.

Advertisment

publive-image

ആദ്യം സി പി എം ഇത് ഞങ്ങളല്ല ചെയ്‌തത്‌ എന്നായിരുന്നു വാദം. എന്നാൽ നിലവിൽ അറസ്റ്റിലായവർ സജീവ സി പി എം പ്രവർത്തകരാണ്. അന്വേഷണം കൊലയിൽ നേരിട്ട് പങ്കാളികളായവരിൽ മാത്രം ഒതുങ്ങാൻ അനുവദിക്കില്ല.

ഇതിന് പിന്നിൽ ഗൂഢാലോചന നടത്തിയ 'പിന്നണിയിൽ' ഉള്ളവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. അല്ലാത്ത പക്ഷം തീരദേശത്ത് ഇത് തുടർന്നുകൊണ്ടിരിക്കും. അന്വേഷണം ഏകപക്ഷീയമായാൽ നിയമപരമായി പാർട്ടി നേരിടും - അദ്ദേഹം പറഞ്ഞു.

Advertisment