- ഇ ടി ഉസ്താദ് ഖലീൽ
പരമ്പരാഗത വഅള് പരിപാടികൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവർ കുറഞ്ഞ് വരികയാണ് നമ്മുടെ സമൂഹത്തിൽ. ഇന്ന് ജീവിതത്തിലെ മറ്റു തിരക്കുകൾക്കിsയിൽ മത വിജ്ഞാനം നുകരാനായി മത പ്രഭാഷണങ്ങൾക്ക് സമയം കണ്ടെത്താൻ പലർക്കും കഴിയാതെ പോകുന്നു.
സമൂഹത്തിലെ ചെറിയ സ്ഥാനങ്ങൾ വഹിക്കുന്നവർ വരെ പല തിരക്കുകളും പറഞ്ഞ് വേദി ഒഴിയുന്നത് പല പ്രാവിശ്യവും കണ്ടിട്ടുമുണ്ട്. പക്ഷേ, ഇതിൽ നിന്നെക്കെ വിത്യസ്തനാവുകയാണ് നേതാവും പാർലിമെന്റേറിയനും കൂടിയായ ഇ.ടി മുഹമ്മദ് ബഷീർ സാഹിബ്.
ഇന്നലെ എടവണ്ണപ്പാറയിലെ മലപ്പുറത്ത് സംഘടിപ്പിച്ച പ്രഭാഷണം തുടങ്ങിയപ്പോൾ സദസ്സിൽ എത്തി, ജനങ്ങളുടെ കൂടെ ഒരു കസേരയിൽ ഇരുന്നു. ഇടക്ക് വേദിയിലേക്ക് ക്ഷണിച്ചുവെങ്കിലും വരാൻ കൂട്ടാക്കിയില്ല. വഅള് കഴിയുന്നത് വരെ ഒന്നര മണിക്കൂറോളം സാകൂതം ശ്രവിച്ചു.
വഅള് കഴിഞ്ഞപ്പോൾ വേദിയിലേക്ക് വരാത്തതിനെ കുറിച്ച് തിരക്കിയപ്പോൾ പറഞ്ഞത് "സാധാരണ നിങ്ങളുടെ പ്രഭാഷണം കേൾക്കാറുണ്ട്. നന്നായി കേൾക്കാനാണ് വന്നത്". സുഹൃർത്തുക്കൾ പലരും ഈ വലിയ മനുഷ്യന്റെ ജീവിതത്തെയും ആത്മാർത്ഥതെയും കുറിച്ച് പലപ്പോഴും അൽഭുതം കൂറുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, ആദ്യമായിട്ടാണ് ഈ വലിയ മനുഷ്യനെ നേരിട്ട് അനുഭവിക്കുന്നത്.
തിരക്ക് പിടിച്ച ഈ രാഷ്ട്രീയ ജീവതത്തിലും ഖുർആൻ പരായണവും ജമാഅത്ത് നമസ്ക്കാരവും പതിവാക്കുകയും പൊതു ജന സേവനം ഒരു ആരാധനയായി കൊണ്ട് നടക്കുകയും ചെയ്യുന്ന ഈ നേതാവ് വലിയ മാതൃകാ പുരുഷനാണ്.