Advertisment

മലയാളം വിഷ്വല്‍ മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടന്ന സംഘടിപ്പിക്കുന്ന 'മലയാളം ഉത്സവം' പരിപാടിയില്‍ വച്ച് മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ നിര്‍വ്വഹിച്ചു.

Advertisment

publive-image

തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന തിരുവാതിരക്കളി മത്സരത്തില്‍ നൂറ്റന്‍പതോളം കലാകാരികള്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ സാരംഗിസ്‌ക്കൂള്‍ ഓഫ് മ്യൂസിക്ക ന് 10,000 രൂപയും ഫലകവും, രണ്‍ടാം സ്ഥാനം നേടിയ ശിവശക്തി തിരുവാതിര ഗ്രൂപ്പ ന് 5,000 രൂപയും ഫലകവും ലഭിച്ചു.

publive-image

ഗുരുകൃപ നാടന്‍ കലാകേന്ദ്രം പ്രോത്സാഹന സമ്മാനം നേടി.സൊസൈറ്റി ചെയര്‍മാന്‍ കെ. ആനന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി. മാദ്ധ്യമ-ചലച്ചിത്ര രംഗത്തെ കെ.ജി. പരമേശ്വരന്‍ നായര്‍, എസ്.ആര്‍. ശക്തിധരന്‍,ജി. ശേഖരന്‍ നായര്‍, ഡോ. കെ. ഓമനക്കുട്ടി, വിജി തമ്പി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

publive-image

ഡി.കെ. മുരളി എം.എല്‍.എ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ചെറിയാന്‍ ഫിലിപ്പ്,എന്നിവര്‍ പ്രസംഗിച്ചു.സൊസൈറ്റി വൈസ് ചെയര്‍മാന്‍ ജെ. ഹേമചന്ദ്രന്‍ നായര്‍ സ്വാഗതവും സൊസൈറ്റിഡയറക്ടര്‍ മണക്കാട് ഗോപന്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. ഡയറക്ടര്‍മാരായ ജയന്‍ചെമ്പഴന്തി, വി. ബാലചന്ദ്രന്‍നായര്‍, എസ്.എല്‍. കൃഷ്ണകുമാര്‍, എല്‍.ആര്‍. ഷിബുരാജ്എന്നിവര്‍ പങ്കെടുത്തു.

publive-image

Advertisment