Advertisment

പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് വിപുലമായ സര്‍വീസുകളുമായി മെഴ്‌സിഡസ് - ബെന്‍സ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 28.60 ലക്ഷം രൂപയും, കര്‍ണാടകയിലെയും കേരളത്തിലെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ വീതവും സംഭാവന ചെയ്ത് മെഴ്‌സിഡസ്-ബെന്‍സ്

Advertisment

കൊച്ചി:  ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്നു. കൊച്ചി, കോഴിക്കോട്, കോലാപൂര്‍, സാംഗ്ലി, വഡോദര, തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സേവനം.

ഈ നഗരങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് അടിയന്തര പരിശോധന നടത്താനായി പ്രത്യേക ദൗത്യ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഈ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി ഉപഭോക്താക്കള്‍ക്ക് ഹ്രസ്വവും ദീര്‍ഘവുമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി പദ്ധതി തയ്യാറാക്കും.

publive-image

കേരളം, പശ്ചിമ മഹാരാഷ്ട്ര, വടക്കന്‍ കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഴ്‌സിഡസ് ബെന്‍സ് 48.60 ലക്ഷം രൂപ പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ കൊച്ചി, കോഴിക്കോട്, കോലാപൂര്‍, സാംഗ്ലി, വഡോദര, കര്‍ണാടക, തുടങ്ങിയ പ്രദേശങ്ങളില്‍ മെഴ്‌സിഡസും ഡീലര്‍ പാര്‍ട്ട്‌നര്‍മാരും ചേര്‍ന്ന് വാഹന ഉടമകള്‍ക്ക് വേണ്ട അടിയന്തര സര്‍വീസും ഇന്‍ഷുറന്‍സ് ആവശ്യങ്ങളും ശരിയാക്കി കൊടുക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മെഴ്‌സിഡസ്-ബെന്‍സ്, ഡിഎഫ്എസ് ഇന്ത്യ, ഡീലര്‍ പാര്‍ട്‌നര്‍മാര്‍, കസ്റ്റമര്‍ സര്‍വീസുകളിലെ വിദഗ്ധര്‍, സാമ്പത്തിക സേവകര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരുള്‍പ്പെട്ടതാണ് പ്രത്യേക ദൗത്യ സംഘമെന്നും ടീം സ്ഥിതിഗതികള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മെഴ്‌സിഡസ്-ബെന്‍സ് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷ്‌വെങ്ക് പറഞ്ഞു.

നിര്‍ണായകമായ പാര്‍ട്‌സുകള്‍ വേഗത്തില്‍ ലഭ്യമാക്കാനായി മെഴ്‌സിഡസ്-ബെന്‍സ് ഇവ ജര്‍മനി, സിംഗപൂര്‍ എന്നിവിടങ്ങളിലെ ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളില്‍ നിന്നും എയര്‍ഫ്രൈറ്റ് വഴി ശേഖരിക്കുകയാണ്. ഉപഭോക്താക്കളില്‍ നിന്നും ഇതിനായി അധിക തുകയൊന്നും ഈടാക്കുന്നില്ല. രാജ്യത്തുടനീളമുള്ള ഡീലര്‍ പാര്‍ട്‌നര്‍മാരും സ്‌പെയര്‍പാര്‍ട്‌സും സേവനങ്ങളും ലഭ്യമാക്കാനായി സജ്ജമായിട്ടുണ്ട്. ഇത് സമയ പരിധി കുറയ്ക്കുമെന്നതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ എത്രയും പെട്ടെന്ന് ശരിയാക്കി എടുക്കാന്‍ സാധിക്കും.

ഇന്‍ഷുറന്‍സിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡെയിംലര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യയുടെ സേവനങ്ങള്‍ ലഭ്യമാണ്. ഡിഎഫ്എസ് ഇന്ത്യ ടീം തന്നെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കാറിന്റെ തകരാറുകള്‍ പരിശോധിക്കുകയും എഞ്ചിന്റെ കുഴപ്പങ്ങള്‍ എത്രത്തോളമെന്ന് വിലയിരുത്തുകയും ചെയ്യും. ക്ലെയിമുകള്‍ വേഗത്തില്‍ ലഭ്യമാകാന്‍ ഉപഭോക്താക്കള്‍ക്ക് ഇത് സഹായമാകും.

Advertisment