‘മൊളകോര്‍ത്തപുളി’ – മേതില്‍ സതീശന്റെ പാചക കവിതകള്‍ ശ്രദ്ധേയമാകുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, December 19, 2019

പാചക കവിതകള്‍ എന്ന വ്യത്യസ്തമായ കവിതയെഴുത്തുരീതിയില്‍ ശ്രദ്ധേയനാവുകയാണ് കവി മേതില്‍ സതീശന്‍.

പാലക്കാടന്‍ രുചിവൈഭവങ്ങളലില്‍ തനി നാടന്‍ വിഭവമാണ് തറവാട്ടുപുളി അഥവാ മുളകുവറുത്തപുളി. ഈ നാട്ടു വിഭവത്തിന്റെ പാചകവിധിയും വിശേഷവും ചുരുങ്ങിയ വരികളില്‍ സരസമായി അവതരിപ്പിക്കുന്ന മേതില്‍ സതീശന്റെ ‘മൊളകോര്‍ത്തപുളി’എന്ന ചെറുകവിത ശ്രദ്ധേയമാകുന്നു.

സതീശന്‍ എഴുതിയ ഇഞ്ചിപ്പുളി, രസം, അവിയല്‍, മുളകൂഷ്യം, ഓലന്‍, മനോഹരം, തുടങ്ങിയ പാചകകവിതകളും ഇതിനോടകം കവിതയില്‍ കാണുന്ന പുതിയ പ്രവണത എന്നനിലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു.

നിരവധി പാലക്കാടന്‍ ഗ്രാമങ്ങളെയും ബിംബങ്ങളെയും പ്രതിപാദിക്കുന്ന മേതില്‍ സതീശന്റെ പാലക്കാടന്‍ കവിതയും കേരളത്തിലെ ജില്ലകളെ മുഴുവന്‍ പരാമര്‍ശിക്കുന്ന ‘കേരളീയം’ എന്ന കവിതയും നേരത്തേ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഗായകന്‍ കൂടിയായ സതീശന്‍ ജോലിചെയ്യുന്നത് ദുബായിലാണ്. ‘കോലുമിട്ടായി’ എന്ന കവിതാസമാഹാരത്തിനു പുറമേ നിരവധി സംഗീത ആല്‍ബങ്ങളുടെ രചനയും സംഗീതവും നിര്‍വ്വഹിച്ചിട്ടുണ്ട്.

×