കോവിഡ്-19: ദുരിതമബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ മിലാപിലൂടെ സ്വരൂപിച്ചത് 90 കോടി

New Update

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുരിതനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുവാന്‍ ഓണ്‍ലൈന്‍ ഫണ്ട് റെയിസിങ് പ്‌ളാറ്റ്‌ഫോമായ മിലാപിലൂടെ സമാഹരിച്ചത് 90 കോടി രൂപ.

Advertisment

കോവിഡ് രാജ്യത്താകമാനം ഭീഷണിയായ സാഹചര്യത്തില്‍ മാര്‍ച്ച് 22 നാണ് ധനസമാഹരണത്തിന് മിലാപ് ആരംഭം കുറിച്ചത്. ഒരുമാസത്തിനുള്ളില്‍ ആയിരത്തിലധികം വ്യക്തികളാണ് ഈ സാഹചര്യം പ്രയോജനപ്പെടുത്തി ആകെ 90 കോടിയുടെ ധനസമാഹരണം നടത്തിയത്.

publive-image

നിലവിലെ സാഹചര്യത്തില്‍ സാധാരണ ഈടാക്കാറുള്ള ഫീസ് ഒഴിവാക്കിയാണ് മിലാപ് ധനസമാഹരണം നടത്തുന്നത്.

അതിഥി തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍ തുടങ്ങിയവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുക, സമൂഹ അടുക്കളയ്ക്ക് സഹായം ഉറപ്പാക്കുക, ഭിന്നലിംഗത്തില്‍പ്പെട്ടവര്‍, പുരുഷ ലൈംഗിക തൊഴിലാളികള്‍, സര്‍ക്കസ് കലാകാരന്മാര്‍, ഡ്രൈവര്‍മാര്‍, ഡെലിവറി ജോലിക്കാര്‍, ഗ്രാമീണ കരകൗശലത്തൊഴിലാളികള്‍, നര്‍ത്തകര്‍, ഫ്രീലാന്‍സ് ജോലിക്കാര്‍ എന്നിവര്‍ക്ക് സഹായമെത്തിക്കുകയാണ് ധനസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട ദിവസ വേതനക്കാരെ സഹായിക്കുന്നതിനായി വയനാട് ആനിമേരി ഫൗണ്ടേഷന്‍ മിലാപ്പിലൂടെ 1.75 ലക്ഷം രൂപ സമാഹരിച്ചു.

''കേരളം ചെന്നൈ, അസാം എന്നിവിടങ്ങളിലെ പ്രകൃതി ദുരന്ത സമയത്ത് ദുരിതാശ്വാസ സഹായം ഉറപ്പുവരുത്താന്‍ തങ്ങള്‍ക്കായെന്നും കേരളത്തിലെ മഹാപ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി മിലാപ്പില്‍ രണ്ട് കോടി രൂപ സമാഹരിച്ചിരുന്നുവെന്നും മിലാപിന്റെ പ്രസിഡന്റും സഹസ്ഥാപകനുമായ അനോജ് വിശ്വനാഥന്‍ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ, ഉപഭോക്താക്കളുടെ എണ്ണത്തില്‍ 5 ഇരട്ടി വര്‍ദ്ധനവും ഫണ്ട്‌റെയ്‌സര്‍മാരുടെ എണ്ണത്തില്‍ 65% വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. അതിനാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത സേവനം ഉറപ്പുവരുത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

publive-image

കഴിഞ്ഞ ദിവസം അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നതിന് എറണാകുളം സ്വദേശി പതിനാറു വയസുകാരി അനന്യ മാത്യു മിലാപ് വഴി സുമനസുകളില്‍ നിന്ന് നാലു ലക്ഷത്തിലധികം രൂപ സമാഹരിച്ചിരുന്നു. അഞ്ഞൂറിലധികം പേരെ സഹായിക്കുന്ന പദ്ധതിയായി ഇത് മാറി.

ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകളെ പുതിയ സംരംഭമായ ചെറുകിട ബിസിനസ് റിലീഫ് സംരംഭത്തിലൂടെ സഹായിക്കുക എന്നതാണ് അടുത്ത പദ്ധതിയെന്ന് മിലാപ് സിഇഒ മയൂഖ് ചൗധരി പറഞ്ഞു. ചെറുകിട ബിസിനസ് റിലീഫ് സംരംഭം കോവിഡ് 19 മൂലം ബാധിക്കപ്പെട്ട ബിസിനസുകള്‍ക്ക് പിന്തുണ നല്‍കും.

നേരത്തെ പതിവ് മൂലധന ഇടപെടലുകളിലൂടെ മിലാപ് പിന്തുണച്ച 1.5-ല്‍ അധികം ചെറുകിട ബിസിനസുകളുടെ ഒരു ശൃംഖല രൂപീകരിച്ചിട്ടുണ്ട്. പ്രതിസന്ധി ബാധിച്ച ചെറുകിട, മൈക്രോ പ്രാദേശിക ബിസിനസുകള്‍ക്ക് നിലവിലെ സ്ഥിതി മറികടക്കാന്‍ ഈ പ്ലാറ്റ്‌ഫോം വിപുലീകരിക്കും.

ഈ ഘട്ടത്തിനുശേഷം ഇന്റ്യൂട്ട് ക്വിക്ക്ബുക്‌സുമായി ചേര്‍ന്ന് ചെറുകിട സംരംഭകര്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ചെറിയ ഗ്രാന്റുകള്‍ സ്വരൂപിക്കുന്നതിനായുളള നടപടികള്‍ കൈകൊള്ളുമെന്നും മിലാപ് സിഇഒ പറഞ്ഞു.

Advertisment