New Update
സെൻറ് പീറ്റേർസ്ബർഗ് - റഷ്യ: ആംഗ്ലോ-ഇന്ത്യൻ എഴുത്തുകാരനും സഞ്ചാരിയുമായ മുജീബ് ജൈഹൂൻ സെൻറ് പീറ്റേർസ്ബർഗിൽ സ്ഥിതിചെയ്യുന്ന റഷ്യയിലെ ഏറ്റവും പഴക്കമുള്ള പൊതു ഗ്രന്ഥാലയം, നാഷണൽ ലൈബ്രറി ഓഫ് റഷ്യ, സന്ദർശിച്ചു. ലോകത്തിലെ പ്രധാന ഗ്രന്ഥാലയങ്ങളിലൊന്നായ ഈ മന്ദിരത്തിൽ 1.5 കോടി ഗ്രൻഥങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Advertisment
/sathyam/media/post_attachments/qxzNigDXZ14UBVfBdxEB.jpg)
കേരളത്തിലെ ബഹുഭാഷാ പണ്ഡിതനും ആത്മീയ നേതാവുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉദ്ധരണികളടങ്ങിയ ജൈഹൂൻറെ കൃതി ‘സ്ലോഗൻസ് ഓഫ് ദി സേജ്’ (SLOGANS OF THE SAGE), ഡൊണേഷൻ ഗ്രൂപ്പ് അധ്യക്ഷ യൂലിയ ബ്രെസ്‌കിന നാഷണൽ ലൈബ്രറി ഓഫ് റഷ്യക്ക് വേണ്ടി ഏറ്റുവാങ്ങി.
ലൈബ്രറി ജീവനക്കാരൻ അലക്‌സാണ്ടറും ചടങ്ങിൽ സംബന്ധിച്ചു. തന്റെ ചരിത്രഗവേഷണ യാത്രയുടെ ഭാഗമായിട്ടാണ് മലയാളിയായ ജൈഹൂൻ സെൻറ് പീറ്റേർസ്ബർഗിൽ സന്ദർശനം നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us