പാലക്കാട് വൻ സ്പിരിറ്റ്‌ വേട്ട: മീൻ വണ്ടിയിൽ ഒളിപ്പിച്ചു കടത്തിയ 2100 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ

ജോസ് ചാലക്കൽ
Tuesday, March 3, 2020

പാലക്കാട്: എക്സൈസ് ഇന്റെലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐ ബി യും, പാലക്കാട് റേഞ്ച്, സർക്കിൾ, സ്‌ക്വാഡ് ടീമുകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ KL 9AF 1125 നമ്പർ ബൊലേറോ പിക്ക് അപ്പിൽ കടത്തി വന്നിരുന്ന 2100 ലിറ്റർ സ്പിരിറ്റ്‌മായി രണ്ടു പേരെ പിടികൂടി.

കൊല്ലം സ്വദേശികളായ വേങ്ങര ആർ. എസ് നിവാസിൽ രാജേന്ദ്രപ്രസാദ് മകൻ ശ്യാമ പ്രസാദ് (26), ഈസ്ററ് കല്ലട കായൽ വാരത്ത് മേലെവിള രവി മകൻ രജിത് കുമാർ (32) എന്നിവരാണ് സ്പിരിറ്റ്‌മായി പിടിയിൽ ആയത്.

35 ലിറ്ററിന്റെ 60 കന്നാസുകളിൽ ആയാണ് സ്പിരിറ്റ്‌ സൂക്ഷിച്ചു വെച്ചിരുന്നത്. മീൻ ബാസ്കറ്റുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ചു മണം വരാതിരിക്കാൻ അഴുകിയ മീൻ ബാസ്കറ്റിന് പുറത്ത് വെച്ച് കന്നാസ് ഒളിപ്പിച്ചു.

ഒരാഴ്ച മുൻപ് തൃശൂർ വാടാനപ്പള്ളി ഭാഗത്ത് ഇവർ സ്പിരിറ്റ്‌ ഇറക്കി എന്ന് പാലക്കാട്‌ ഐ ബി ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ നിരന്തരം നിരീക്ഷണം നടത്തിയതിന്റെ ഫലമായാണ് സ്പിരിറ്റ്‌ കേസ് കണ്ടെത്താനായത്.

കൊല്ലം ജില്ലയിൽ ഇവർ ഇതിന് മുൻപും സ്പിരിറ്റ്‌ കേസിൽ പെട്ടിട്ടുണ്ട് എന്ന് അന്വേഷണത്തിൽ മനസിലായി. ബാർ വ്യവസായികൾക്ക് വേണ്ടി ആവശ്യനുസരണം എത്തിച്ചു കൊടുക്കാനാണ് ആണ് പ്രതികൾ സ്പിരിറ്റ്‌ കടത്തി വന്നിരുന്നത്.

തമിഴ്നാട്ടിലെ പല്ലടം ഭാഗത്തു നിന്നും അതിരാവിലെ വാളയാർ അതിർത്തി വഴി ആണ് സ്പിരിറ്റ്‌ കടത്തി വന്നത്. മീൻ ലോഡ് ന്റെ മറവിൽ ആണ് ഇവർ സ്ഥിരമായി സ്പിരിറ്റ്‌ കടത്തി വന്നിരുന്നത്. പിടിയിൽ ആയ വാഹനം ഇതിന് മുൻപ് കൊല്ലം ഭാഗത്തേക്ക് കള്ള് കടത്തി വന്നിരുന്നു എന്ന് അറിയാൻ കഴിഞ്ഞു.

കേരള എക്സൈസിന്റെ ചരിത്രത്തിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ സ്പിരിറ്റ്‌ വേട്ടയാണിത്. ഒരു വർഷത്തിനിടയിൽ പാലക്കാട് ഐ ബി യുടെ നേതൃത്വത്തിൽ പിടികൂടുന്ന അഞ്ചാമത്തെ സ്പിരിറ്റ്‌ കേസ് ആണിത്.

പിടികൂടിയ സ്പിരിറ്റിന് വിപണിയിൽ 10 ലക്ഷം രൂപ വരെ വില വരും. തമിഴ് നാട്ടിൽ 30 രൂപ മാത്രം വില വരുന്ന ഒരു ലിറ്റർ സ്പിരിറ്റിന് കേരളത്തിൽ 400 രൂപ വരെ. ബാർ, കള്ള് വ്യവസായികൾക്ക് ആവശ്യാർത്ഥം അമിത നിരക്കിൽ ആണ് വിൽപ്പന നടത്തി വന്നിരുന്നത്.

ഒരു ഇടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും സ്പിരിറ്റ്‌ മാഫിയ ശക്തമാകുന്നതിന്റെ സൂചനയാണ് ഈ അടുത്തിടെ പിടിച്ച സ്പിരിറ്റ്‌ കേസുകളിലൂടെ വ്യക്തമാകുന്നതെന്ന് എക്സൈസ് ഇന്റെലിജൻസ് ബ്യൂറോ അറിയിച്ചു.

ബാറിൽ വീര്യം കൂട്ടി വിൽപ്പന നടത്തുന്നതിന് വേണ്ടി വ്യാജ മദ്യം അടിച്ചു വിൽപ്പന നടത്തുന്നതിന് വേണ്ടി കേരളത്തിലെ ബാർ മേഖലയിൽ വലിയ ഒരു ലോബി പ്രവർത്തിച്ചു വരുന്നതായി എക്സൈസ് ന് വിവരം ലഭിച്ചിട്ടുണ്ട്.

പരിശോധനയിൽ പങ്കെടുത്തവർ -വി.അനൂപ്, ശ്രീധരൻ (എക്സൈസ് ഇൻസ്പെക്ടർ )സി. സെന്തിൽ കുമാർ, ആർ. റിനോഷ്, എം. യൂനുസ്, എം. എസ്. മിനു, കെ. എസ് സജിത്ത്, സൈദ്‌ മുഹമ്മദ്‌, സുമേഷ് (പ്രിവന്റീവ് ഓഫീസർ )അഭിലാഷ്, ശിവകുമാർ, സൈദ്‌ അൽമാസ്, അഖിൽ, ഷിനോജ്, രതീഷ്‌ (സിവിൽ ഓഫീസർ )കൃഷ്ണ കുമാർ, സത്താർ (ഡ്രൈവർ ).

×