മന്ത്രി കെ ടി ജലീൽ നടത്തിയ ബന്ധു നിയമനത്തിനെതിരായി യൂത്ത് ലീഗ് നൽകിയ പരാതി തള്ളിയ കേരള ഗവർണറുടെ നിലപാട് ദുരൂഹമാണെന്ന് യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.
/sathyam/media/post_attachments/XmBuy49N9CXK4ywoYa8N.jpg)
പരാതിക്കാർ എന്ന നിലയിൽ യൂത്ത് ലീഗിനെ കേൾക്കാതെ മന്ത്രിയുടെ അഭിഭാഷകൻ നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റ് വള്ളിപുള്ളി വിടാതെ പകർത്തുക മാത്രമാണ് ഗവർണർ ചെയ്തത്.
ഇതിനു വേണ്ടിയായിരുന്നോ കേരള സർവകലാശാലയിലെ സെനറ്റിലേക്ക് ന്യൂനപക്ഷ സമുദായത്തിൽപെട്ട രണ്ട് പേരെ ഒഴിവാക്കി പകരം രണ്ട് ആർ.എസ്.എസ്സുകാരെ നിയമിച്ചപ്പോൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരക്ഷരം മിണ്ടാതിരുന്നത്?
ന്യൂനപക്ഷങ്ങൾക്ക് അർഹതപ്പെട്ടത് കിട്ടിയില്ലെങ്കിലും വേണ്ടില്ല തനിക്ക് ക്ലീൻചിട്ട് കിട്ടിയാൽ മതി എന്ന ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ നിലപാടിനുള്ള പ്രത്യുപകാരമാണോ ഗവർണറുടെ നടപടി?
ഏത് വകുപ്പ് പ്രകാരമാണ് കേസെടുക്കേണ്ടത് എന്ന് പരാതിയിൽ പറഞ്ഞില്ല എന്നാണ് ഗവർണർ പറയുന്നത്. അന്വേഷണം നടത്താതെ അതെങ്ങിനെയാണ് പറയാൻ കഴിയുക.
എസ്.എഫ്.ഐ നേതാക്കൾ റാങ്ക് പട്ടികയിൽ ഇടം നേടിയതിനെ സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിച്ചിരുന്നുവെങ്കിൽ ഇപ്പോൾ കണ്ടു പിടിക്കപ്പെട്ട തട്ടിപ്പ് പുറത്ത് വരുമായിരുന്നോ?
അതു കൊണ്ട് തന്നെ മന്ത്രി നടത്തിയ അഴിമതിക്കെതിരെ നീതിപീഠത്തിന്റെ അവസാനത്തെ വാതിലും യൂത്ത് ലീഗ് മുട്ടി നോക്കും. അത് യൂത്ത് ലീഗിന് വേണ്ടിയല്ല, ഉറക്കമിളച്ച് പഠിക്കുന്ന ലക്ഷക്കണക്കിന് ഉദ്യേഗാർത്ഥികൾക്ക് വേണ്ടിയാണ് - ഫിറോസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us