കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് പാർലിമെന്റ് അംഗം ബെന്നി ബെഹനാൻ. പ്രവാസികൾക്ക് നിയമ സഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ "ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങൾ" എന്ന വിഷയത്തിൽ പെരുമ്പാവൂർ വൈ എം സി എ ഹാളിൽ സംഘടിപ്പിച്ച നിയമവേദിയിലാണ് അദ്ദേഹം ഇത് അറിയിച്ചത്.
/sathyam/media/post_attachments/7L2HQSkjxHhE3PwqWVrb.jpg)
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ജോലി ചെയുന്നത്. ഇവരിൽ കൂടുതൽ പേർക്കും തങ്ങളുടെ തൊഴിൽപരമായ അവകാശങ്ങളെകുറിച്ച് അറിവില്ലാത്തവരും ശബളം നിഷേധിക്കപ്പെടുന്നവരും പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരാകുന്നതും സർവസാധാരണമാണ്.
ഈ സാഹചര്യത്തിൽ ഇവർക്ക് ആവശ്യമായ ബോധവത്കരണം നൽകിയാൽ ഇത്തരം ചൂഷണങ്ങളിൽ നിന്നും ഇവരെ രക്ഷിക്കാൻ സാധിക്കുമെന്ന് ബഹുമാനപ്പെട്ട ബെന്നി ബെഹനാൻ എം പി നിയമവേദിയിൽ പറഞ്ഞു.
തുടർന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു കൂടുതൽ നിയമവേദികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/post_attachments/HSp9I1FzWYgtM3QLYhwu.jpg)
ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ പ്രവാസി ലീഗൽ സെൽ ഹിന്ദിയിൽ തയാറാക്കിയ ഒരു ലഘുലേഖ ബെന്നി ബെഹനാൻ എം പി ചടങ്ങിൽ പ്രകാശനം ചെയ്തു. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ആദ്യത്തെ കോപ്പി ഏറ്റുവാങ്ങുകയും ചെയ്തു.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.
പ്രവാസി ലീഗൽ സെൽ നാഷണൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, പെരുമ്പാവൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സതി ജയകൃഷ്ണൻ, പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡന്റ് അഡ്വ. ഡി. ബി. ബിനു, മിൽമ്മ ഡയറക്ടർ ലൈസാമ്മ ജോർജ്ജ്, രാജഗിരി ഔട്ട്റീച്ച് പ്രൊജക്റ്റ് മാനേജർ അഡ്വ. സപ്പനാ രാജ്, ജെ. എച്. എസ്. സ്കൂൾ മാനേജർ മുക്താർ, നിയമവേദി കോഓർഡിനേറ്റർ ഹാഷിം എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
ഇതര സംസ്ഥാന തൊഴിലകളുടെ ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് രാജഗിരി മൈഗ്രൻഡ് സെന്റർ ഓഫീസർ ജാൻസി വർഗ്ഗീസ് ബോധവത്കരണ ക്‌ളാസ് നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us