അക്രമികൾക്ക് ഒപ്പം നിൽക്കുന്ന പോലീസ് സംവിധാനം നാടിന്റെ ക്രമസമാധാനം തകർത്തുകളഞ്ഞതായി റോയ് കെ പൗലോസ്

സാബു മാത്യു
Thursday, July 11, 2019

ഇടുക്കി:  അക്രമികൾക്ക് ഒപ്പം നിൽക്കുന്ന പോലീസ് സംവിധാനം നാടിന്റെ ക്രമസമാധാനം തകർത്തുകളഞ്ഞതായി മുൻ ഡി സി സി പ്രസിഡന്റ്‌ റോയ് കെ പൗലോസ് കുറ്റപ്പെടുത്തി.  മുനിസിപ്പൽ കൌൺസിൽ യോഗം ആക്രമിച്ചു ജനാധിപത്യതെ വെല്ലുവിളിക്കുന്ന ഡി വൈ എഫ് ഐ അക്രമകാരികളെ സംരക്ഷിക്കാൻ വെമ്പൽ പൂണ്ട പോലീസിനെ ജനങ്ങൾ വെറുത്തതായും അദ്ദേഹം പറഞ്ഞു.

മുനിസിപ്പൽ ഓഫീസിനു മുന്നിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉൽഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.  കേരളത്തിൽ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന മൂന്നാം മുറയ്ക്ക് എതിരെ സിപിഐ പോലും എതിർപ്പ് പറഞ്ഞിട്ടും എം എം മണിയുടെ വായിൽ നിന്ന് വരുന്ന പദപ്രയോഗം മലയാളികൾക്ക് ചേർന്നതല്ല.

യോഗത്തിൽ എം എ കരിം അധ്യക്ഷൻ ആയി. എം എസ് മുഹമ്മദ്‌, എം ജെ ജേക്കബ്, ജാഫർ ഖാൻ മുഹമ്മദ്‌, സിയാദ്, എ എം ഹാരിദ്, സുരേഷ് രാജു, സി കെ ജാഫർ, എന്നിവർ പ്രസംഗിച്ചു, മുനിസിപ്പൽ കൌൺസിൽ അംഗങ്ങൾ ആയ ജെസ്സി ആന്റണി, കെഎം ഷാജഹാൻ, pa ശാഹുൽ, എംകെ ശാഹുൽ, അനിൽ കുമാർ, സിസിലി ജോസ്, ബീനാ ബഷീർ, എന്നിവർ ധർണ സമരത്തിന് നേതൃത്വം നൽകി. രാജീവ്‌ ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് യു ഡി എഫ് നേതാക്കൾ നേതൃത്വം നൽകി.

×