വിദ്യാരംഗം അധ്യാപക കലാ സാഹിത്യ വേദി കവിതാ പുരസ്ക്കാരം ശിവ പ്രസാദ് പാലോടിന്

സമദ് കല്ലടിക്കോട്
Monday, September 9, 2019

പാലക്കാട്:  പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിൽ അധ്യാപകർക്കായി ഏർപ്പെടുത്തിയ 2019ലെ വിദ്യാരംഗം അധ്യാപക കലാ സാഹിത്യ വേദി കവിത പുരസ്കാരം ശിവ പ്രസാദ് പാലോടിന്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന അധ്യാപക ദിനാചരണ വേദിയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അവാർഡ് സമ്മാനിച്ചു.

തച്ചനാട്ടുകര കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂൾ അധ്യാപക നാണ് ശിവപ്രസാദ്. 2017 ലെ വിദ്യാരംഗം ചെറുകഥാ പുരസ്കാരം നേടിയിരുന്നു. സംസ്ഥാനത്തെ മികച്ച ഭാഷാധ്യാപകനുള്ള മാതൃഭാഷ പുരസ്കാരം, 2017 ലെ രാജലക്ഷ്മി കവിത പുരസ്കാരം, തൃശൂർ നുറുങ്ങ് മാസികകഥ അവാർഡ് തുടങ്ങിയ ആദരങ്ങളും ലഭിച്ചിട്ടുണ്ട്.

വരവു പോക്കുകൾ എന്ന കവിതാ സമാഹാരവും, കുട്ടികൾക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ എന്ന വൈജ്ഞാനിക പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധ്യാപനത്തിന്‍റെ മഹത്വം നിലനിര്‍ത്തുവാനുള്ള ആത്മാര്‍ഥമായ സാമൂഹ്യ ഇടപെടലും അര്‍പ്പണ മനോഭാവവുമാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.

വിഹ്വലപ്പെടുത്തുന്ന ഉപമകളും രൂപകങ്ങളും കൊണ്ട് വായനക്കാരെ ത്രസിപ്പിക്കുന്ന ഈ അധ്യാപകന്റെ രചനകൾ നവ മാധ്യമങ്ങളിലും നേർ സാക്ഷ്യമായിട്ടുണ്ട്. ഭാര്യ: സൗമ്യ സാക്ഷരതമിഷൻ പ്രവർത്തകയാണ്. മക്കൾ: ആതിര, ആദിത്യൻ.

×