വൈറലായി വെഡ്ഡിംഗ് വീഡിയോകള്‍ !!

ഉല്ലാസ് ചന്ദ്രൻ
Friday, November 29, 2019

കേരളത്തില്‍ ഇന്ന് ‘ഗ്ലാമര്‍’ വെഡ്ഡിംഗ് വീഡിയോകളുടെ കുത്തൊഴുക്കാണ്. റാം- ഗൗരി ദമ്പതികളുടെ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് അടുത്ത കാലത്ത് വൈറല്‍ ആയിരുന്നു. ഇപ്പോള്‍ സമാനമായി മറ്റൊരു ഫോട്ടോഷൂട്ടും വീഡിയോയും വൈറല്‍ ആകുകയാണ്.

റാം-ഗൗരി ദമ്പതികകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ‘പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്സ്’ തന്നെയാണ് ഈ പ്രീ വെഡിങ് വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നത്.

കുട്ടിയുടുപ്പില്‍ ഗ്ലാമറസായി പ്രണയിച്ചും ചുംബിച്ചും മതി മറക്കുന്ന ഈ ദമ്പതികള്‍ ഇതിനോടകം നിരവധി ആരാധകരെ സൃഷ്ടിച്ച് കഴിഞ്ഞു. ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് ഒപ്പം ഇവരുടെ വീഡിയോയും കാണാന്‍ കാഴ്ച്ചക്കാര്‍ തള്ളി കയറുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഇവ വൈറലാകുകയാണ്.

സിനിമാരംഗങ്ങളെ പോലും വെല്ലുന്ന രീതിയിലേക്ക് വെഡ്ഡിംഗ് ഷൂട്ട് മാറിയിരിക്കുന്നു.

കഥകളും പ്രണയവും പറയുന്ന ചിത്രങ്ങളും വിഡിയോകളുമാണ് പുതുതലമുറയ്ക്ക് ഏറെ പ്രിയം. സേവ് ദ് ഡേറ്റ്, വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് എന്നിങ്ങനെ പല തരം ഷൂട്ടുകളുണ്ട്. ഓരോ ദിവസവും പുതിയ ട്രെന്‍ഡുകളും സ്‌റ്റൈലുകളുമാണ് വെഡ്ഡിംഗ് ഷൂട്ടില്‍ ഇടം പിടിക്കുന്നു.

×