ദി വിന്‍ഡോസ് – ചിത്രകാരന്‍ സുജിത് ക്രയോൺസിന്റെ ചിത്ര പ്രദർശനം

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, August 8, 2019

ദി വിന്‍ഡോസ് – മനുഷ്യ മനസ്സുകളെ ജാലകങ്ങളാക്കി മാറ്റി നോക്കിക്കാണാൻ ഒരു ശ്രമം. അതാണ്‌ ചിത്രകാരനായ സുജിത് ക്രയോൺസ് തന്റെ ആദ്യ ചിത്ര പ്രദർശനത്തിലൂടെ കാഴ്ചക്കാരിലേക്കു എത്തിക്കുന്നത്.

അക്രിലിക് മീഡിയത്തിൽ തീർത്ത 17 ചിത്രങ്ങളാണ് കേരള ലളിതകലാ അക്കാഡമി ഡർബാർ ഹാളിൽ പ്രദര്ശനത്തിലുള്ളത്. ചിത്ര പ്രദർശനം അക്കാഡമി മുൻ ചെയർമാൻ ടി എ സത്യപാൽ ഉത്ഘാടനം ചെയ്തു. സംസ്ഥാന അവാർഡ് ജേതാവ് സുനിൽ ലീനസ് മുഖ്യാതിഥിയായി. ചിത്രകാരനായ  ആര്‍ കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ ഹരീന്ദ്രൻ, തൃക്കാക്കര സാംസ്കാരികകേന്ദ്രം ജനറൽ സെക്രട്ടറി ജലീൽ താന്നാത് തുടങ്ങിയവർ സംസാരിച്ചു.

സുമനസ്സുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായി മെട്രോ റെയിലും നീച മനസ്സുകളാൽ തകർന്ന പാലാരിവട്ടത്തെ മേൽ പാലവും എല്ലാം ചിത്രങ്ങളാക്കി ഈ ചാനലുകളിലൂടെ ചിത്രകാരൻ സുജിത്. ഓഗസ്റ്റ് 11 വരെയുള്ള പ്രദർശനം രാവിലെ 11 മണി മുതൽ വൈകിട്ട് 7 വരെയാകും.

×