കോടതി വിധിയനുസരിച്ചുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ പ്രതിക്ഷേധിച്ചു നവംബർ ഒന്നു മുതൽ യു എൻ എയുടെ നേതൃത്വത്തിൽ സത്യാഗ്രഹ ഉപവാസ സമരം 31 ദിവസമായി തുടരുന്ന സാഹചര്യത്തിൽ യു എൻ എയെ ആരോഗ്യ മന്ത്രി ചർച്ചയ്ക്ക് വിളിച്ചു.
/)
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേരിട്ടുള്ള ഇടപെടൽ മൂലമാണ് ആരോഗ്യമന്ത്രി യു എൻ എ യെ ചർച്ചയ്ക്ക് ക്ഷണിച്ചത്. ഡിസംബർ രണ്ട് രാവിലെ ഒൻപതു മണിക്ക് സിവിൽ ലൈനിലുള്ള ആരോഗ്യമന്ത്രിയുടെ വസതിയിലാണ് ചർച്ച നടക്കുന്നത്.
/)
നഴ്സുമാർക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കുവാൻ കോടതി ഉത്തരവ് വന്നിട്ടും സർക്കാർ യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ചു യു എൻ എ ആയിരക്കണക്കിന് നഴ്സുമാരെ അണിനിരത്തി ഡിസംബർ പത്തിന് സർക്കാരിനെതിരെ ഡൽഹി സെക്രെട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
/)
നഴ്സുമാർ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് വിവിധ രാഷ്ട്രീയപാർട്ടികളും , സന്നദ്ധ സംഘടനകളും വലിയ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.