Advertisment

സേവന വഴിയിലെ സ്നേഹ സ്വരൂപൻ

New Update

നസേവനം ജീവതോപാധിയായല്ല, ജീവിത ലക്ഷ്യമാക്കി മാറ്റിയ ഒരു മനുഷ്യ സ്നേഹിയുണ്ട് നിലമ്പൂരിൽ.

Advertisment

അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിഭാഗങ്ങൾക്കായി മനുഷ്യ സാധ്യമായ സഹായമെത്തിക്കാൻ സദാ സന്നദ്ധമായിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന എ എൽ സി എ (ALCA) എന്ന സംഘടനയുടെ മലപ്പുറം ജില്ലാ പ്രസിഡണ്ട് സുരേഷ് പാത്തിപ്പാറ.

publive-image

നിലമ്പൂർ മുൻസിപ്പൽ കൗൺസിലർ പദവിയിലിരിക്കെ തന്റെ ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുത്ത അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലിൽ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തി മാത്രമല്ല, സംഘടനയുടെ കെട്ടുറപ്പിനും ഉന്നമനത്തിനും പുത്തൻ കണ്ടുപിടുത്തങ്ങളുടെ അമരക്കാരനായും വിശേഷിക്കപ്പെടുന്നു ഇദ്ദേഹം.

അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിൽ സംഭവിക്കുന്ന തൊഴിൽപരവും , അപകടകരവുമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാര ബോധവൽക്കരണവും, കൂടാതെ ഫാബ്രിക്കേഷൻ കുടുംബങ്ങളിലെ കലാപ്രതിഭകളുടെ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിന് മാസികയും ചിട്ടയായ സാമൂഹിക പ്രവർത്തനവും നടത്തി നാടിന്റെ നൻമ കാംക്ഷിക്കുന്ന വ്യക്തിയാണ് സുരേഷ് പാത്തിപ്പാറ.

ലാഭേഛയില്ലാതെ, ഏത് പാതി രാത്രിയിലും അപകട സ്ഥലങ്ങളിലേക്ക് ഓടിയെത്താൻ വിളിപ്പുറത്തുണ്ട് സുരേഷും ഇദ്ദേഹത്തിന്റെ സംഘടനയിലെ പ്രവർത്തകരും.ജില്ലയിലുണ്ടായ പ്രളയ ദുരന്ത ക്യാമ്പുകളിൽ, കഴിഞ്ഞവർക്ക് ഊണും, ഉറക്കവും ഉപേക്ഷിച്ച് അവരിലൊരാളായി കർത്തവ്യം നിറവേറ്റിയ ഒരു സാമൂഹ്യ പ്രവർത്തകന്റെ നൻമ ഇവരിൽ കാണാം.

ഏതൊരു ദുരന്ത കാലത്തും ഏറ്റവും ആദ്യം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് ഫയർഫോഴ്‌സോ ആർമിയോ അല്ല. കൂടുതൽ ആളുകളെ രക്ഷിക്കുന്നതും അന്താരാഷ്ട്ര സംഘങ്ങളോ ഐക്യ രാഷ്ട്ര സഭയോ അല്ല. ആ പ്രദേശത്ത് തന്നെയുള്ള, സമൂഹത്തിന്റെ ചുറ്റുമുള്ള കാര്യങ്ങളിൽ ഇടപെടുന്ന സാധാരണക്കാർ ആണ്.

ജനസേവന രംഗത്ത്ഇവരെ പോലെ നിശ്ശബ്ദമായി വ്യാപൃതരായിരിക്കുന്നവർ ഇക്കാലത്ത് കുറവാണ്.

മറ്റൊരു സംഘടനയിൽ നിന്നും ലഭിക്കാത്തത്ര സ്നേഹവും പരിഗണനയും എ. എൽ. സി. എ എന്ന സ്വതന്ത്ര കൂട്ടായ്മയിൽ നിന്നും ലഭിക്കുന്നൂ എന്നതാണ്ഇതിനെല്ലാം പ്രേരണ.ഈ മാനുഷിക സേവനത്തിനെല്ലാം സുരേഷിനെതേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധിയാണ്.

ജാതി-മത-രാഷ്ട്രീയഭേദമന്യ പ്രിയങ്കരനാകുന്നതും ഈ ഹൃദയ വിശാലത കൊണ്ടാണ്. ഇതെല്ലാം ചെയ്യുമ്പോൾ എന്ത് കിട്ടുന്നുവെന്നു ചോദിച്ചാൽ സുരേഷിന്റെ മറുപടി ചുരുങ്ങിയ വാക്കുകളിൽ വരും: മനസ്സുനിറഞ്ഞ സംതൃപ്തി!

Advertisment