Advertisment

യൂണിവേഴ്സൽ റിക്കോർഡ് ഫോറം നാഷണൽ ജൂറിയായി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയെ നിയമിച്ചു

author-image
admin
Updated On
New Update

കൊൽക്കത്ത /എടത്വാ:  ആവേശഭരിതമായ നേട്ടങ്ങളും അതിശയിപ്പിക്കുന്ന വസ്തുതകളും തിരിച്ചറിഞ്ഞ് ഇതിനോടകം നടത്തിയ നൂറ് ക്കണക്കിന് പ്രകടനങ്ങൾക്ക് റെക്കോർഡ് നല്കിയും വിവിധ മേഖലകളിൽ കഴിവുകളെ കണ്ടെത്തി ലോക റെക്കോർഡുകൾ ഉൾപ്പെടെ പുതിയതായി നല്കുന്നതിന് നിലകൊള്ളുന്ന യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ നാഷണൽ ജൂറിയായി ഗിന്നസ് ആന്റ് യു.ആർ.എഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറൽ തലവടി (ആലപ്പുഴ) വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയെ നിയമിച്ചു.

Advertisment

publive-image

യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെടുത്തുന്ന പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച് അപേക്ഷകളും എൻഡ്രികളും നിരീക്ഷിക്കുന്നത് ഡോ.ജോൺസൺ വി. ഇടിക്കുള അംഗമായ സമിതിയായിരിക്കും.അന്തർദേശീയ തലത്തിൽ ജർമൻ മിലിറ്ററി ജനറൽ ഡോ.ബെർനാർഡ് ഹോളെ ജൂറി ചെയർമാൻ ആയി ആകെ 12 ജൂറി അംഗങ്ങൾ മാത്രമാണ് ഉള്ളത്.

കൊൽക്കത്തയിൽ നടന്ന ദേശിയ ഗവേണിംങ്ങ് ബോർഡിയുടെ യോഗത്തിലാണ് നിയമനം അംഗികരിതെന്ന് അന്തർദേശീയ ചീഫ് എഡിറ്ററും ജൂറി അംഗവുമായ ഗിന്നസ് ഡോ.സുനിൽ ജോസഫ് ,സി.ഇ.ഒ:ഗിന്നസ് സൗന്ദീപ് ചാറ്റർജി എന്നിവർ അറിയിച്ചു.

മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യൻ,ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍, ജനകീയ ജാഗ്രത സമിതി സംസ്ഥാന ചെയര്‍മാന്‍, ഗ്ലോബല്‍ പീസ് വിഷന്‍ ജനറല്‍ സെക്രട്ടറി, ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ, എടത്വാ വികസന സമിതി സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നു.

കഴിഞ്ഞ 23 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള വിവിധ ദേശിയ അന്തര്‍ദ്ദേശീയ സംഘടനകളുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. 5 ജില്ലകളിൽ ആയി വ്യാപിച്ചു കിടക്കുന്ന കാത്തലിക് കോർപറേറ്റീവ് സ്കൂൾ മാനേജ്മെന്റ് സെൻട്രൽ പി.ടി.എ ചങ്ങനാശ്ശേരി അതിരൂപതാ വൈസ് ചെയർമാൻ ആയി 3 വർഷം സേവനം ചെയ്തിട്ടുണ്ട്.

publive-image

അസിസ്റ്റ് വേള്‍ഡ് റെക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റെക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റെക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്‌ളിക്ക്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്.

കൂടാതെ, ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർ ഡിന്റെ ഇന്ത്യന്‍ എക്സലൻസി അവാർഡ് , ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്,

അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,ഇന്ത്യന്‍ എക്സലന്‍സി അവാര്‍ഡ്, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ പ്രത്യേക പുരസ്‌ക്കാരം, കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റന്‍ പുരസ്‌ക്കാരം, ഭാരതീയ മനുഷ്യാവകാശ സംരംക്ഷണ സമിതിയുടെ സംസ്ഥാന കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം എന്നിവയ്ക്ക് അര്‍ഹനായിട്ടുണ്ട്.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് അല്‍ഖുര്‍മ ഹോസ്പിറ്റല്‍ നേഴ്‌സിങ്ങ് ഡയറക്ടര്‍ ജിജിമോള്‍ ജോണ്‍സണ്‍ ഭാര്യയും ബെന്‍ ജോണ്‍സണ്‍, ദാനിയേല്‍ തോമസ് എന്നിവര്‍ മക്കളുമാണ്.

Advertisment