/sathyam/media/post_attachments/EaDUqrpsHDugu30r7TNx.jpg)
കൊച്ചി: എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ നടന്ന അവയവദാനവുമായി ബന്ധപെട്ടു വന്ന വാർത്തകൾ ആണ് ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നത്.
യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങൾ വിദേശിയ്‌ക്ക് ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിക്കെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തിരുന്നു.
സംഭവം വിവാദമായതോടെ ആശുപത്രിക്കെതിരെ പലരും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിന്റെ ഇതുവരെയുള്ള വിവരങ്ങൾ വിശദീകരിക്കുകയാണ് ഡോ. സൗമ്യ സരിൻ. സമൂഹമാധ്യത്തിൽ ഡോക്ടർ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണിപ്പോൾ.
"ആദ്യമേ പറയട്ടെ, ഇതൊരു ന്യായീകരണ വീഡിയോ അല്ല. അതിന്റെ യാതൊരു ആവശ്യവും അന്വേഷണഘട്ടത്തിൽ ഇരിക്കുന്ന ഈ കേസിനു ആവശ്യവുമില്ല. പക്ഷെ കുറച്ചു കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതായിട്ടുണ്ട്. അത് മാത്രം പറഞ്ഞു വെക്കുന്നു. തുറന്ന മനസ്സോടെ കേൾക്കാൻ സാധിക്കുന്നവർ കേൾക്കുമല്ലോ!" എന്ന കുറിപ്പോടെയായിരുന്നു ഡോക്ടറുടെ വിഡിയോ.