കരളലിവ് ഉള്ളവർ കനിയുമോ വിഷ്ണുവിൻറെ കരളിനായി ..

author-image
സാജു സ്റ്റീഫന്‍
Updated On
New Update

തിരുവനന്തപുരം:  കരളലിവ് ഉള്ളവരുടെ കനിവ് കാത്ത് ഒരു യുവാവ് . വിധിയുടെ ക്രൂരതയ്ക്ക് മുൻപിൽ പകച്ച് നിൽക്കുകയാണ് തിരുവനന്തപുരം കാര്യവട്ടം സ്വദേശി വിഷ്ണു മനോഹർ (31).

Advertisment

തിരുവനന്തപുരം കിംസ് ആശുപത്രിയിലെ പഠനത്തിനും പരിശീലനത്തിനും ശേഷം മൂന്നു വർഷങ്ങൾക്കു മുമ്പ് ഒട്ടേറെ പ്രതീക്ഷകളോടെയും ഒരു കുടുംബത്തിനു മൊത്തം ആശ്രയമായും ആണ് വിഷ്ണു എന്ന യുവാവ് കുവൈറ്റിൽ എത്തിയത്.

publive-image

നഴ്സിങ് ബിരുദധാരിയായ ഇദ്ദേഹം കടംവാങ്ങിയും അത് വരെ സ്വരുക്കൂട്ടിയതെല്ലാം ചേർത്തു വച്ച് ജോലിയിൽ പ്രവേശിച്ചത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ അദ്ദേഹം ജീവിതത്തെ കരുപ്പിടിപ്പിക്കാൻ എന്ന സ്വപ്നവുമായാണ് കുവൈറ്റിന് മണ്ണിൽ കാലു കുത്തിയതും ഇബിൻ സിനാ ആശുപത്രിയിൽ ജോലിക്കു കയറിയതും.

എന്നാൽ വിധിയുടെ ക്രൂര വിനോദത്തിന് മുമ്പിൽ വിഷ്ണു തളർന്നുപോയി. നിരന്തരമായ പുറംവേദനയിൽ തുടങ്ങിയ ലക്ഷണങ്ങൾ തുടർച്ചയായി പലവിധ രോഗങ്ങളിൽ കൊണ്ടെത്തിച്ചു. എങ്കിലും കുവൈറ്റിലെ പരിശോധനകളിൽ രോഗനിർണ്ണയത്തിന് സാധിച്ചില്ല. അവസാനം നാട്ടിലെ പരിശോധനയിൽ കരൾ പൂർണമായി നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് വിഷ്ണു എന്ന് തിരിച്ചറിഞ്ഞു. കരൾ മാറ്റി വയ്ക്കുക എന്നത് മാത്രമാണ് ഇതിനുള്ള ചികിത്സ.

ഇതിനിടയിൽ തുടർച്ചയായ അസുഖം മൂലം വിഷ്ണുവിൻറെ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് ഈ യുവാവ്. ശസ്ത്രക്രിയയ്ക്കായി ഏകദേശം 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. തുടർചികിത്സയ്ക്കും മരുന്നുകൾക്കും ചെലവുകൾ വേറെ.

ഒരു കുടുംബത്തിൻറെ മൊത്തം ആശ്രയമായിരുന്ന ഈ ചെറുപ്പക്കാരനെ സഹായിക്കുവാൻ നമുക്ക് ശ്രമിക്കാം. സാമ്പത്തിക സഹായങ്ങൾ നൽകുവാൻ വിഷ്ണുവിൻറെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.

കഴിയാവുന്നവർ സഹായിക്കുമല്ലോ....

നമ്മുടെ സഹോദരന്റെ ജീവൻ അത് നിലനിർത്താനായി നമ്മൾക്ക് കഴിയുന്നത് ചെയ്യണ്ടേ.നമുക്ക് ഒരുമിച്ച് കൈ കോർക്കാം നമ്മുടെ വിഷ്ണുവിനായി .

കൂടുതൽ വിവരങ്ങൾക്
ബന്ധപെടുക വിഷ്ണുവിന്റെ സഹോദരൻ വിനീത്: +91-9809103130

Vishnu Manohar
Federal bank
NRE savings
A/C 99982103854304
Kazhakootam branch
FDRL 0001617, Trivandrum

OR

Federal Bank Account
NRO account
Details :
Account Number : 16170100034688,
Name : VISHNU MANOHAR M P,
Branch : kazhakuttom
IFSC : FDRL0001617,
MMID : 9049688

Advertisment