ഇന്ത്യന്‍ കാത്തലിക് ഫോറം ഭാരവാഹികളായ ബിനു ചാക്കോയ്ക്കും ഡാല്‍ബി എമ്മാനുവലിനും വാഹനാപകടത്തില്‍ പരിക്ക്

ന്യൂസ് ബ്യൂറോ, വയനാട്
Saturday, September 7, 2019

വയനാട്: ഇന്ത്യന്‍ കാത്തലിക് ഫോറം ജനറല്‍സെക്രട്ടറി ബിനു ചാക്കോ പഴയച്ചിറയും ലീഗല്‍ അഡ്വൈസര്‍ ഡാല്‍ബി എമ്മാനുവലും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഇരുവര്‍ക്കും പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെ നിലമ്പൂരില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട് റോഡ്‌ വക്കത്തെ മരത്തിലിടിച്ച കാര്‍ നിശ്ശേഷം തകര്‍ന്നു.

കാറിലെ എയര്‍ബാഗ് കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ ഇരുവരും ഗുരുതരമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപെടുകയായിരുന്നു.  പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

×