അന്തർദേശീയ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി വള്ളുവമ്പ്രം അത്താണിക്കൽ എം ഐ സി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വുമൺ ഡെവലപ്മെൻറ് സെൽന്റെ നേതൃത്വത്തിൽ വനിതാ ദിന ആഘോഷം സംഘടിപ്പിച്ചു.
സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും ഒലിവ് പബ്ലിക്കേഷൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ഷഹനാസ് എം എ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിച്ചു.
ആർജ്ജവമുള്ള ഓരോ സ്ത്രീയ്ക്ക് പിന്നിലും ഒരു പുരുഷനും ഉണ്ടാകും എന്നും സ്ത്രീയും പുരുഷനും ഒന്നിച്ച് നിൽകേണ്ടവർ ആണെന്നും വനിതകളുടെ ദിനം ഒരു ദിവസത്തിൽ അവസാനിക്കേണ്ടതല്ല എന്നും ഷഹനാസ് അഭിപ്രായപ്പെട്ടു.
ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മൽസരങ്ങളിൽ വിജയികൾ ആയവരെ അനുമോദിക്കുകയും കോളേജിലെ മുതിർന്ന വനിതാ ജീവനക്കാരെ ആദരിക്കുകയും ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം ഉസ്മാൻ ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വുമൺ ഡവലപ്മെൻ്റ് സെൽ കൺവീനർ ഹനാന സന , കൺവീനർമാരായ സരിഗമ ആർ നായർ, തുഷാര എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us