വ്യക്തി ശുചിത്വം ഓർമിപ്പിച്ചു സീ കേരളത്തിന്റെ 'കൊറോണ ബ്രേക്ക്'

New Update

കൊച്ചി:  കൊറോണ വ്യാപനം പിടിച്ചു നിർത്താൻ ശ്രമിക്കുന്ന കേരളത്തിന് ഒരു കൈത്താങ്ങായി സീ കേരളത്തിന്റെ 'കൊറോണ ബ്രേക്ക്'.

Advertisment

പരിപാടികൾക്കിടയിലെ പരസ്യങ്ങൾക്ക് തത്ക്കാലം നിയന്ത്രണം നൽകി വ്യക്തിശുചിത്വത്തെ കുറിച്ചുള്ള 20 സെക്കൻഡ് ദൈർഘ്യമുളള ഇടവേള അവതരിപ്പിച്ചിരിക്കുകയാണ് ചാനൽ. കൈ കഴുകി തിരിച്ചു വരും വരെ സീ കേരളം പ്രേക്ഷകർക്കായി കാത്തിരിക്കുന്നു. പ്രേക്ഷകരുടെ പിന്തുണ ഈ ക്യാമ്പയിൻ ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് നേടി.

publive-image

'ബ്രേക്ക് ദി കൊറോണ ഔട്ബ്രേക്' എന്നാണ് ക്യാമ്പയിന് ചാനൽ പേര് നൽകിയിരിക്കുന്നത്. ഇതിലൂടെ വ്യക്തി ശുചിത്വത്തിന്റ പ്രാധാന്യം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടൊപ്പം കൊറോണ വൈറസിന്റെ വ്യാപനത്തെ കൂടി തടയിടാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ ഭാഗമാകുകയാണ് സീ കേരളം.

നിലവിലെ സാഹചര്യങ്ങൾക്ക് മുൻതുക്കം നൽകി അവതരിപ്പിച്ച സീ കേരളത്തിന്റെ 20 സെക്കന്റ് ക്യാമ്പയ്‌ൻ ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു.

ഗായികയും സരിഗമപ റിയാലിറ്റി ഷോ ജഡ്ജുമായ സുജാത മോഹൻ , സംഗീത സംവിധായകനായ ഷാൻ റഹ്മാൻ. സുമംഗലി ഭവ സീരിയൽ അഭിനേതാവായ ദീപൻ മുരളി തുടങ്ങിയവരും കൊറോണ വൈറസിനെ മറികടക്കാനുള്ള മുൻകരുതലുകൾ പ്രാധാന്യത്തെക്കുറിച്ചു സോഷ്യൽ മീഡിയയിലൂടെ വീഡിയോകൾ പങ്ക് വെച്ചിരുന്നു.

വൈറസ് വ്യാപനത്തിനെതിരെയുള്ള സോഷ്യൽ മീഡിയ ക്യാമ്പയ്‌നും സീ കേരളം കഴിഞ്ഞ ദിവസങ്ങളിയായി പുറത്തുവിട്ടിരുന്നു.

ഏറെ പരിശ്രമിച്ചാണ് കേരളജനത ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ആ ശ്രമത്തിൽ കണ്ണിചേരുകയാണ് 'ബ്രേക്ക് ദി കൊറോണ ഔട്ബ്രേക്' എന്ന ക്യാമ്പയിനിലൂടെ സീ കേരളം.

Advertisment