"മോൻസൻ മാവുങ്കൽ കേസിൽ എനിക്ക് നേരിട്ട് യാതൊരു പങ്കുമില്ല. കെ സുധാകരനുമായി വർഷങ്ങളുടെ പരിചയം ഉണ്ട്. അദ്ദേഹം ഇത്തരമൊരു തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് ആരും വിശ്വസിക്കില്ല. സുധാകരനെ പ്രതിയാക്കിയ നടപടി അങ്ങേയറ്റം അപലപനീയം. ഇരകൾ കബളിക്കപ്പെട്ടോ എന്ന് അന്വേഷിക്കണം"; സിദ്ധീഖ് പുറായിൽ

New Update

publive-image

ഖത്തർ: മോൻസൻ മാവുങ്കൽ കേസിൽ തനിക്ക് നേരിട്ട് യാതൊരു പങ്കുമില്ലെന്ന് ഖത്തറിലെ വ്യവസായിയും ഏബിൾ ഗ്രൂപ്പ് ചെയർമാനുമായ സിദ്ധീഖ് പുറായിൽ. കേസിലെ പരാതിക്കാരനായ യാക്കൂബ് പുറായിൽ തൻറെ സഹോദരനാണെന്നും അദ്ദേഹം പ്രതിയുടെ വാക്കുകൾ വിശ്വസിച്ച് കോടികൾ നൽകിയെന്നും യാക്കൂബിനെ മനപ്പൂർവ്വം കെണിയിൽ പെടുത്തിയതാണെന്നും സിദ്ധിഖ് പറഞ്ഞു.

Advertisment

സിദ്ധിഖ് പുറായിലിന്റെ വാക്കുകൾ:

മോൻസൻ മാവുങ്കൽ കേസിൽ തനിക്ക് നേരിട്ട് യാതൊരു പങ്കുമില്ലെന്ന് ഖത്തറിലെ വ്യവസായിയും ഏബിൾ ഗ്രൂപ്പ് ചെയർമാനുമായ സിദ്ദിഖ് പുറായിൽ. കേസിലെ പരാതിക്കാരനായ യാക്കൂബ് പുറായിൽ തൻറെ സഹോദരനാണ്, അദ്ദേഹം പ്രതിയുടെ വാക്കുകൾ വിശ്വസിച്ച് കോടികൾ പ്രതിക്ക് നൽകിയിരുന്നതും അവരുടെ ട്രാപ്പിൽ പെട്ടുപോയതുമാണ്.

ഇതേ കേസിലെ പരാതിക്കാരനായ അനൂപ് എന്ന വ്യക്തി മുമ്പ് ട്രാപ്പിൽ പെട്ടശേഷം എൻറെ സഹോദരനെ മനപ്പൂർവ്വം ഇവരുടെ ട്രാപ്പിൽ പെടുത്തിയത് ആണെന്നാണ് ഞാൻ സംശയിക്കുന്നത്. ഇക്കാര്യം സഹോദരനോട് ഞാൻ ആദ്യം തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്. പ്രസ്തുത ഇടപാടിൽ എന്നോട് പങ്കാളിയാവാൻ സഹോദരൻ ആവശ്യപ്പെട്ടു എന്നത് സത്യമാണ്.

എന്നാൽ പ്രതിയുടെ കൈവശമുള്ള വസ്തുക്കളെ കുറിച്ച് അറിഞ്ഞപ്പോൾ എനിക്കതിൽ വിശ്വാസക്കുറവ് തോന്നുകയും എൻറെ സഹോദരനും മറ്റൊരു പരാതിക്കാരനായ ഷമീറും പ്രതിക്ക് കൊടുക്കാൻ പണം ആവശ്യപ്പെട്ട സമയത്ത് പരാതിക്കാരനായ ഷമീറിൻറെ ചെക്കുകളും എഗ്രിമെൻറ് വാങ്ങി വെച്ചുകൊണ്ടാണ് രണ്ടുമാസ കാലാവധി നിശ്ചയിച്ചു ഒരു കോടി രൂപ കടമായാണ് ഞാൻ എൻറെ സഹോദരന് പണം നൽകിയിട്ടുള്ളത്. അല്ലാതെ ഞാൻ നേരിട്ട് ഒരു ഇടപാടിലും പങ്കാളി ആയിട്ടില്ല. എന്നാലും പരാതിക്കാർ എല്ലാം ഫ്രോഡുകളാണ് എന്ന തരത്തിലുള്ള പ്രചാരണം തീർത്തും ഖേദകരമാണ്.

ചിലരെങ്കിലും വസ്തുത അറിയാതെ പണം നൽകിയ ആളുകളുണ്ട്. ഇത്തരം തട്ടിപ്പുകൾ നടക്കുമ്പോൾ അതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരിച്ച് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്.
മൈസൂരിലെ തെരുവോരങ്ങളിൽ നിന്നും വാങ്ങിയ വസ്തുക്കൾ മ്യൂസിയം നിർമിച്ചു ആയവയിൽ പ്രദർശിപ്പിച്ചു വലിയ മൂല്യം ഉള്ളവയാണ് എന്ന് ആളുകളെ വിശ്വസിപ്പിച്ചു പ്രതി തട്ടിപ്പുകൾ നടത്തിയത്.

മാത്രമല്ല ഇക്കാര്യം വിശ്വസിച്ചുകൊണ്ട് പോലീസ് അദ്ദേഹത്തിൻറെ വീടിനുമുമ്പിൽ എയ്ഡ് പോസ്റ്റ് പോലും സ്ഥാപിക്കുകയുണ്ടായി. ഇതിൽ ഭരണകർത്താക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റ് സിനിമ സാമൂഹിക മേഖലയിലെ പ്രമുഖരും കുടുങ്ങിപ്പോയതായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിരുന്നാലും ഉന്നത പോലീസ് ഉദ്യോഗസ്ഥർകൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നു.

കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരനെ ഇപ്പോൾ പ്രതിയാക്കിയിരിക്കുകയാണ്. വർഷങ്ങളായി അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. മാത്രവുമല്ല അദ്ദേഹവുമായി ഇപ്പോഴും സാമ്പത്തിക ഇടപാടുകൾ നിലനിൽക്കുന്നുമുണ്ട്.ഇപ്പൊൾഖത്തറിലെ സംഘടനാപരമായ ചില പ്രശ്നങ്ങളുടെ പേരിൽ രണ്ടുമൂന്നു തവണ അദ്ദേഹത്തെ നേരിട്ട് സന്ദർശിച്ചിട്ടും വേണ്ടത്ര പരിഗണന നൽകാത്തത് കാരണംഎനിക്ക് അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലുംസത്യവും നീതിയും മാത്രമേ എനിക്ക് പറയാൻ സാധിക്കൂ.

കൂടാതെ ആരോഗ്യകാര്യങ്ങൾവളരെ ചിട്ടയോടെ പരിപാലിക്കുന്ന വ്യക്തിയാണദ്ദേഹം.വയനാട്ടിലെ കാട്ടിക്കുളത്ത് ഉള്ള കേളൻ വൈദ്യർ ഉൾപ്പെടെയുള്ള ആളുകളെ അദ്ദേഹം സന്ദർശിച്ച ചികിത്സ നടത്തുന്നതിനെക്കുറിച്ച് എനിക്കറിയാം. അദ്ദേഹം പത്ത് ലക്ഷം രൂപക്കുവേണ്ടി ഇത്തരമൊരു തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് സാമാന്യബോധമുള്ള ഒരു മനുഷ്യനും വിശ്വസിക്കില്ല.

മാത്രവുമല്ല അദ്ദേഹം ആവശ്യപ്പെട്ടാൽ പത്തോ പതിനഞ്ചോ ലക്ഷം രൂപ നൽകാൻ ഞാൻ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ സജ്ജരുമാണ്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ഇടപെടുന്ന ആളുകളെ മുഴുവൻ തിരിച്ചറിയാൻ കഴിയണമെന്നില്ല. പ്രത്യേകിച്ച് അദ്ദേഹം പ്രതിയെ സന്ദർശിക്കുന്ന സമയങ്ങളിൽ പ്രതി ഡിപ്ലോമാറ്റ് ആണെന്നും അറിയപ്പെടുന്ന വ്യക്തിയും കേരളത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ എല്ലാ ഉന്നതശ്രേണിയിലുള്ള ആളുകളുടെയും അടുത്ത പരിചയക്കാരനുമാണ്. അത്തരം ഒരു വ്യക്തിയെ ആ സമയത്ത് സുധാകരൻ സന്ദർശിച്ചു എന്നതുകൊണ്ട് അദ്ദേഹത്തെ പ്രതിയാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണ്.

Advertisment