വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനത്തിനരികില്‍ ഇരുകാലില്‍ നില്‍ക്കുന്ന നായയുടെ ചിത്രം; അടിക്കുറിപ്പ് മത്സരവുമായി കേരള പൊലീസ്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അടിക്കുറിപ്പ് മത്സരവുമായി കേരള പൊലീസ്. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനത്തിനരികില്‍ ഇരുകാലില്‍ നില്‍ക്കുന്ന നായയുടെ രസകരമായ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കുകയാണ് മത്സരം.

Advertisment

മത്സരത്തിന്റെ ഭാഗമാകാന്‍ കമന്റ് ബോക്‌സില്‍ അടിക്കുറിപ്പുകള്‍ രേഖപ്പെടുത്താം. അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രസകരമായ ഒരു കമന്റിന് സമ്മാനമുണ്ടെന്നാണ് പ്രഖ്യാപനം. എറണാകുളം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ വാഹനത്തിലെ പൊലീസ് ഉദ്യോഗസ്ഥനുമുന്നിലുള്ള നായയുടെ സ്റ്റണ്ട് പകര്‍ത്തിയിരിക്കുന്നത് ദീപേഷ് വിജിയാണ്.

publive-image

പന്ത്രണ്ടായിരത്തോളം കമന്റുകളും എഴുന്നൂറിലധികം ഷേറുകളും നേടിയിട്ടുണ്ട് ചിത്രം. ‘നിങ്ങള്‍ പറഞ്ഞാല്‍ എനിക്ക് പറഞ്ഞാല്‍ മനസ്സിലാവും ഞാന്‍ വീട്ടില്‍ അടങ്ങി ഇരിക്കാം സാറേ’- എന്നാണ് ചലചിത്രതാരമായ നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്.

‘സാറെ വഴിയേപോകുമ്പോള്‍ ചിലര്‍ കല്ലെറിയുന്നു, ഭര്‍ത്താവ് ഇട്ടിട്ടുപോയി. ഭക്ഷണം തേടി ഇറങ്ങുന്നതാണ്. കുഞ്ഞിന്റെ അവസ്ഥ സാറുമ്മാര്‍ കാണണം, കടകളും ഇല്ല ഞങ്ങളുടെ അവസ്ഥ മനസിലാക്കി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ അങ്ങേക്ക് കനിവുണ്ടാകണം’ – നായയുടെ അപേക്ഷ മെന്റലിസ്റ്റ് നിപിന്‍ നിരവത്ത് കുറിച്ചു.

‘സാറേ… നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും, ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ… കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പോലീസിലെടുക്കു പ്ലീസ്..’ എന്നായിരുന്നു ഷെഫ് സുരേഷ് പിള്ളയുടെ കമന്റ്. കൊവിഡ് മുതല്‍ അടുത്തിടെ ചര്‍ച്ചയായ തൃശ്ശൂര്‍ മേയറുടെ സല്യൂട്ട് വിവാദം വരെ കമന്റുകളില്‍ വിഷയമാകുന്നുണ്ട്.

Advertisment