കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ നിലവിൽ വന്നു

New Update

publive-image

കുവൈറ്റ്‌ സിറ്റി:കഴിഞ്ഞ രണ്ടു വർഷമായി കുവൈറ്റിന്റെ മണ്ണിൽ സഹായം വേണ്ടവർക്കും, ദുരിതം അനുഭവിക്കുന്നവർക്കും കൈത്താങ്ങായി നിൽക്കുകയും കൊറോണ ലോക് ഡൗൺ സമയങ്ങളിൽ നിരവധി ആൾകാർക്ക് ഭക്ഷണവും, മരുന്നും, വിമാന ടിക്കറ്റും എത്തിച്ചു കൊടുക്കുകയും ചെയ്ത കുവൈറ്റ്‌ ഇന്ത്യൻ ഹെല്പ് ഡസ്ക്, കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ എന്നപേരിൽ പുനർ നാമകരണം ചെയ്ത് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

Advertisment

ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ ജില്ലകളിലും പെട്ട ആൾക്കാരെ ഉൾപെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട്‌ സക്കീർ പുത്തെൻപാലം, ജനറൽ സെക്രട്ടറി സുശീല കണ്ണൂർ, ട്രെഷറർ ബൈജു ലാൽ, രക്ഷാധികാരി ഗീവർഗീസ് തോമസ്, അഡ്വൈസറി ബോർഡ് മെംബേർസ് തോമസ് പള്ളിക്കൽ, സാറമ്മ ടീച്ചർ, സിറാജ്ജുദീൻ തോട്ടപ്പ് , സെക്രട്ടറി മാരായിവിഷ്ണു, വനജ രാജൻ, സജീവൻ കുന്നുമ്മേൽ വൈസ് പ്രസിഡന്റ്‌ മാരായി മനോജ്‌ റോയ്, ബിജോയ്‌ ജോയിൻ ട്രെഷർ ആയി സജീവ് ചാവക്കാട് എന്നിവർ ചുമതലയേറ്റു.

ഏരിയ കൺവീനർ മാരായി സുനിൽ പാപ്പച്ചൻ, മുജീബ്, ഷാജഹാൻ, ജോസ് ജോർജ്, വിനോജ് പി ചാക്കോ, പ്രേമംരാജ്, ഷാജിത, സിന്ധു വീണ, എന്നിവരും അൻപത്തങ്ങ എക്സിക്യൂട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.

kerala pravasi association kuwait
Advertisment