ശറൂറ: കേരളാ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി(കെപിസിസ്)യുടെ സൗദി ദേശീയ കമ്മിറ്റി നിലവില്‍ വന്നു. രുപീകരണ യോഗത്തില്‍ കെപിസിസ് ഗ്ളോബല്‍ കമ്മിറ്റി ചെയര്‍മാന്‍ ഫഹദ് നോര്‍ത്ത് അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ ശറൂറ(സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്), സൈനുദീന്‍ ജിദ്ദ(ജനറല്‍ സെക്രട്ടറി), അജയന്‍ ജുബൈല്‍(ട്രഷറര്‍), എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
/sathyam/media/post_attachments/qwmcnqtTq9dgpXrnPe97.jpg)
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ എത്തുന്ന പാവപെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുക, പ്രവാസികള്‍ക്ക് പ്രപവാസാനന്തരവും ഒരു ജീവിതമാര്‍ഗം ഉണ്ടാക്കികൊടുക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജാതി മത രാഷ്ട്രീയ വര്‍ഗ ലിംഗ ഭേദമന്യേ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെപിസിസ് എന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഗ്ളോബല്‍ കമ്മിറ്റി ചെയര്‍മാന്‍ ഫഹദ് നോര്‍ത്ത് പറഞ്ഞു.
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യാ കമ്മിറ്റികളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപികരിച്ചു. കെപിസിസ് കോര്‍ കമ്മിറ്റി മെമ്പര്‍ അഡ്വ: ബഷീര്‍ അപ്പകാടന്‍ സ്വാഗതം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us