ബാർബർഷാപ്പുകളുകളും ബ്യൂട്ടി പാർലറുകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം: കേരള സ്റ്റേറ്റ് ബാർബർ - ബ്യൂട്ടീഷൻ അസോസിയേഷൻ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സ്വകാര്യ ആശുപത്രികളിൽ ബാർബർ, ബ്യൂട്ടീഷൻ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് നിർത്തലാക്കണമെന്നും കോവിഡിൻ്റെ പശ്ചാത്തലത്തിൽ മറ്റു സ്ഥാപനങ്ങളൊക്കെ നിബന്ധനകൾക്കു വിധേയമായി തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകിയ പോലെ ബാർബർഷാപ്പുകളും ബൂട്ടി പാർലർകളും തുറന്നു പ്രവർത്തിക്കാനും അനുവാദം നൽകണമെന്ന് കെഎസ്ബിഎ പാലക്കാട് ജില്ലാ കമ്മിറ്റി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ബാങ്കുകളിൽ നിന്നും പലിശരഹിത വായ്പ നൽകുക, കറണ്ട് ചാർജ്ജ്, കട വാടക, വെള്ളക്കരം എന്നിവ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻ്റ് ആർ.ശെൽവ, ജില്ല സെക്രട്ടറി കെ.ഉണ്ണികൃഷ്ണൻ, സംസ്ഥാന സെക്രട്ടറി സി ബാലകൃഷ്ണൻ, സംസ്ഥാന എക്സി. അംഗം എ.സുരേഷ്, വനിത വിംഗ് ജില്ല സെക്രട്ടറി ബിന്ദു സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment