Advertisment

രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 31 വരെ നീട്ടിവെച്ച സര്‍ക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന്‌ കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷന്‍

New Update

publive-image

Advertisment

കുവൈത്ത്‌ സിറ്റി : നാട്ടിൽനിന്നുള്ള രാജ്യാന്തര വിമാന സർവിസുകൾ ഓഗസ്റ്റ് 31 വരെ നീട്ടിവെച്ച സര്‍ക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനങ്ങള്‍ വിദേശകാര്യ ജയശങ്കർ സഹമന്ത്രി വി. മുരളീധരൻ, കേരള മുഖ്യ. മന്ത്രി , നോർക്ക ഡയറക്ടർക്കും ഇന്ത്യന്‍ എംബസ്സിക്കും നല്‍കിയതായി കുട ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിൽപോയി തിരിച്ചു​വരാൻ കഴിയാതെ മനോസംഘർഷം അനുഭവിക്കുന്നത്. അടിയന്തരാവശ്യങ്ങൾക്ക്​ രണ്ടോ മൂന്നോ ദിവസത്തെ ഹ്രസ്വകാല അവധിയിൽ പോയവർ മുതൽ പതിവ്​ വാർഷികാവധിക്ക്​ പോയവർ വരെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

മാർച്ച്​ ഏഴിനാണ് കുവൈത്ത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങ​ളിലേക്ക് വിമാന സർവിസ്​ നിർത്തിയത്. അതിനിടെ വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി കുവൈത്തിൽ നിന്നും ക്രമീകരിച്ച വിമാന സർവ്വീസുകൾ റദ്ദാക്കുന്ന വിഷയത്തിലും സര്‍ക്കാര്‍ ഉടന്‍ ഇടപെടനമെന്ന് കുട ആവശ്യപ്പെട്ടു. അസുഖ ബാധിതരായ നിരവധി പേരാണ് നാട്ടിലേക്ക് പോകനാകാതെ കുവൈത്തില്‍ കുടുങ്ങി കിടക്കുന്നത്.

Advertisment