വിവാഹിതയായ 15 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

New Update

publive-imageകൊച്ചി: വിവാഹിതയായ പതിനഞ്ചുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിനിയായ ദീപ മാലിക്കിനെ(15) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കാക്കരയിലാണ് സംഭവം.

Advertisment

സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടിയുടെ മരണകാരണം അറിവായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഇവരുടെ താമസസ്ഥലത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisment