/sathyam/media/media_files/2025/10/16/images-1280-x-960-px365-2025-10-16-13-28-45.jpg)
കോട്ടയം: ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അനന്തു അജിയുടെ ആത്മഹത്യയിൽ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധം വ്യാപകമാകുന്നു.
അനന്തു അജിയുടെ മരണത്തിന് കാരണക്കാരൻ എന്ന് പറയപ്പെടുന്ന നിധീഷ് മുരളീധരന്റെ സ്ഥാപനം ഡി.വൈഎഫ്ഐ പ്രവർത്തകർ തല്ലിതകർത്തു.
ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും നടത്തി. സംഭവത്തിൽ യൂത്ത് കോൺഗ്രസും സമരത്തിന് ഒരുങ്ങുന്നുണ്ട്.
അനന്തു അജിയുടെ മരണമൊഴി എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
വളരെ ​ഗുരുതരമായ ലൈം​ഗിക ആരോപണങ്ങളാണ് വീഡിയോയിലുള്ളത്. മൂന്നു വയസ്സ് മുതൽ വീടിനടുത്തുള്ള ഒരാൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ലൈംഗികമായി ചൂഷണം ചെയ്ത ആൾ ഇപ്പോൾ നല്ല നിലയിൽ ജീവിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു.
അന്ന് അറിയില്ലായിരുന്നു ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന്. അമ്മയോടും പെങ്ങളോടും ഉള്ള സ്നേഹം കൊണ്ടാണ് ഇത്രയും നാൾ ജീവിച്ചിരുന്നത്. പക്ഷേ അവർക്ക് നല്ല മകനോ സഹോദരനോ ആകാൻ എനിക്ക് പറ്റിയില്ല.
പല സ്ഥലത്തുനിന്ന് ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ആർഎസ്എസുകാരോട് ഇടപെടരുത്. ലൈംഗിക ചൂഷണം നടക്കുന്നുണ്ട്.
ആർഎസ്എസ് ക്യാമ്പുകളിൽ ശാരീരികവും മാനസികവും ലൈംഗികവുമായി ചൂഷണം ചെയ്യുകയാണ്. അതിനുള്ള തെളിവുകൾ ഇപ്പോൾ ഹാജരാക്കാനില്ല.
ലൈംഗികമായി ചൂഷണം ചെയ്തത് നിതീഷ് മുരളീധരൻ എന്നയാളാണ്. നിതീഷ് മുരളീധരൻ തുടർച്ചയായി ചൂഷണം ചെയ്തുവെന്നും വീഡിയോയിൽ പറയുന്നു.