ഗായകൻ റാഫിയെ അനുസ്മരിച്ച് കേരള കലവേദി ദമ്മാം.

New Update

ദമ്മാം: ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയെ കേരള കല കായിക സാംസ്കാരിക വേദി ദമ്മാം അനുസ്മരിച്ചു . അദ്ദേഹം ഓര്‍മ്മയായിട്ട് 39 വർഷം തികയുന്നു 1924 ഡിസംബര് 24 ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയായ സിയാല് കോട്ടിലായിരുന്നു മുഹമ്മദ്
റഫിയുടെ ജനനം.ഇരുപത്തി ആറായിരത്തോളം ഗാനങ്ങൾ ആലപിച്ച അദ്ദേഹം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുണ്ട്.

Advertisment

publive-image

മദ്യം തീരെ കഴിക്കാത്ത റഫി ‘ഷരാബി’യിലെ മദ്യപാനഗാനം തന്മയത്വത്തോടെ പാടിയത് സംഗീത പ്രേമികള്ക്ക് ഇന്നും അത്ഭുതമാണ് എന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മിഡിൽ ഈസ്ററ് ഗായകൻ ജമാൽ പാഷ പറഞ്ഞു ‘

ദുലാരി’ലെ സുഹാനി രാത്ത് ദല് ചുകി , ദീദാറിലെ’ ഗാനങ്ങൾ , മന് തട് പത് ഹരിദര്ശന് കോ ആജ്, ഓ ദുനിയാ കേ രഖ് വാലേ , ബൈജു ബാവറ’യിലെ പാട്ടുകൾ , സുന് സുന് സാലിമ, ആഖോംകി ആഖോംമേം ഇഷാരാ ഹോഗയ, ആശാ ബോൻ സ്‌ലേയു മൊന്നിച്ചുള്ള മാംഗ് കെ സാത്ത് തുമാരാ എന്നീ ഗാനങ്ങൾ റാഫി എന്ന ഗായകന്റെ പ്രതിഭ വിളിച്ചോതുന്നതാ യിരുന്നു .

പ്യാസ’യിലെ യേ ദുനിയാ അഗര് മില് , തേരി പ്യാരി പ്യാരി സൂരത്ത് കോ, യാദ് ന ജായേ, യേ മേരാ പ്രേമ് പത്ര് പട്കര്, യേ ഫൂലോം കി റാണി , ബഹാരോം ഫൂല് ബറുസാവോ , യേ ദുനിയാ യേ മെഹഫില് എന്നിവ നിത്യവിസ്മയങ്ങളാണെന്നും അനുസ്മരണത്തിൽ പറഞ്ഞു .

റഫിയുടെ ആലാപനം ചില നടന്മാരെ സൂപ്പര്താര പദവിയി ലേക്കുയര്ത്തി.‘ബൈജു ബാവറ’യിലൂടെ ഭരത് ഭൂഷനേ യും,സസുരാല്, ദില് ഏക് മന്ദിര് എന്നീ സിനിമകളിലൂടെ രാജേന്ദ്രകുമാറിനെയും,യാഹു ചാഹേ കോയി മുജേ ജംഗിലി ക്യാ ഹി എന്ന ഗാനം ഷമ്മി കപൂറിനേയും താര പദവിയിലെ ത്തിച്ചു. ക്യാഹുവാ തേരാ വാദാ ‘ എന്ന ഗാനത്തിന് റഫിക്ക് ആറാമത്തേതും അവസാനത്തേതുമായ ഫിലിംഫെയര് അവാർഡ് ലഭിച്ചു.

ഡോ സിന്ധു ബിനു സ്വാഗതം ആശംസിച്ച ചടങ്ങിൽകേരള കലാകായിക സാംസ്കാരിക വേദി പ്രസിഡന്റ് അസ്‌ലം ഫറോക് അദ്യക്ഷതയും സെക്രട്ടറി ഷാഫി സൂപ്പി നന്ദിയും പറഞ്ഞു .

ലുലു മാൾ ദമ്മാം ജനറൽ മാനേജർ സുനീർ , എംബസ്സി വളണ്ടിയർ കോർഡിനേറ്റർ സഹീർ ബൈഗ്, നജ്‌റുദ്ധീൻ , ജമാൽ വില്യാപ്പള്ളി , നജീം ബഷീർ , ഗായകൻ മിർസ ശരീഫ്,ബിൻസ് മാത്യു , ഹമീദ് മറക്കാശേരി , ബിനു കോട്ടയം , സിറാജ് കരുമാടി , ഷിജില ഹമീദ് , പി കെ ഷിനോജ് , സത്താർ കല്ലുവതുക്കൽ എന്നിവർ സംബന്ധിച്ചു .

തുടർന്ന് ലുലു മാൾ ദമ്മാമിൽ ജമാൽ പാഷ നയിച്ച റാഫിയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിഷയിൽ ഖലീൽ , കല്യാണി ബിനു , നിരഞ്ജൻ ബിൻസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Advertisment