കേരള സമാജം വിയന്നയുടെ ഓണാഘോഷം സെപ്റ്റംബർ ഏഴിന്

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

വിയന്ന.  സമത്വ സുന്ദരമായ കേരളത്തിന്‍റെ ഓർമ്മകള്‍ പുതുക്കിക്കൊണ്ട്  യൂറോപ്പിലെ പ്രമുഖ പ്രവാസി  സംഘടനയായ കേരള സമാജം വിയന്നയുടെ ഈ വർഷടത്ത  ഓണാഘോഷവും 41 മതു വാർഷികവും  ഇന്ത്യയുടെ 73 മതു  ഇന്ത്യന്‍  സ്വാതന്ത്ര്യ ദിനാഘോഷവും   സംയുക്തമായി ഈ വർഷവും നത്തടപ്പെടുന്നു .

Advertisment

സെപ്റ്റംബര്‍ 7 നു വിയന്നയിലെ 21  മത്തെ  ജില്ലയിലെ   ടൌണ്‍ഹാളിലാണ്  പരിപാടികള്‍  നടക്കുന്നത്  വൈകുന്നേരം  ,06  മണിക്ക്  വിയന്നയിലെ  രാഷ്ട്രീയ  പ്രമുഖര്‍   പങ്കെടുക്കുന്ന           സാംസ്കാരിക  സമ്മേളനത്തോടെ പരിപാടികള്‍  ആരംഭിക്കും.

സമാജത്തിന്‍റെ യുവപ്രതിഭകള്‍  അണിയിച്ചൊരുക്കുന്ന നൃത്ത  വിസ്മയങ്ങള്‍ക്കു പുറമേ സോഷ്യല്‍  മീഡിയയില്‍  തരംഗമായ  യുവ  വൈദികര്‍   അവതരിപ്പിക്കുന്ന  നാദവിസ്മയ  എന്ന മ്യൂസിക്  ഷോയും  ഒരുക്കിയിരിക്കുന്നു.  പരിപാടികളിലേക്ക് ഏവരെയും  സ്വാഗതം  ചെയ്യുന്നതായി  പ്രസിഡന്‍റെ സാജു ടസബാസ്റ്റ്യൻ , ആർട്സസ് ക്ലബ് സെക്രട്ടറി സിമ്മി കൈലാത്തും  അറിയിച്ചു .

Advertisment